കോർക്കിൽ കൊള്ള; 3 പേർക്ക് പരിക്ക്

കോര്‍ക്ക് നഗരത്തില്‍ നടന്ന കൊള്ളയില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ Millerd Street-ല്‍ നടന്ന കൊള്ളയ്ക്കിടെയാണ് ഇരകളായ രണ്ട് സ്ത്രീകള്‍ക്കും, ഒരു പുരുഷനും പരിക്കേറ്റത്. ഇവരെ Cork University Hospital-ല്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് വിവരം. കൊള്ളക്കാര്‍ ഇവരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്നും, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഗാര്‍ഡ അറിയിച്ചു. അന്വേഷണം തുടരുകയാണെന്ന് പറഞ്ഞ ഗാര്‍ഡ, സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ഉള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചു.Bridewell Garda station- … Read more

കോർക്കിലെ ഗതാഗതക്കുരുക്ക് പകുതിയായി കുറഞ്ഞു; 215 മില്യൺ ചെലവിട്ട Dunkettle Interchange പദ്ധതി ഉദ്‌ഘാടനം ചെയ്ത് മീഹോൾ മാർട്ടിൻ

കോര്‍ക്കുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന Dunkettle Interchange ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഔദ്യോഗികമായി ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. കോര്‍ക്ക് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി 215 മില്യണ്‍ യൂറോ ചെലവിട്ടാണ് 10 കി.മീ നീളത്തിലുള്ള ഇന്റര്‍ചേഞ്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോര്‍ക്ക് നഗരത്തില്‍ നിന്നും 5 കി.മീ മാറി സ്ഥിതി ചെയ്യുന്ന പദ്ധതിയില്‍ 18 റോഡ് ലിങ്കുകള്‍, ഏഴ് പുതിയ പാലങ്ങള്‍ എന്നിവയുണ്ട്. കോര്‍ക്ക്-ഡബ്ലിന്‍ M8 മോട്ടോര്‍വേ അടക്കം നാല് ദേശീയപാതകള്‍ ഇവിടെ സംഗമിക്കുന്നു. 2013-ല്‍ പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ച … Read more

കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെCPMA) വാർഷിക പൊതുയോഗവും കരിയർ ഗൈഡൻസ് സെമിനാറും 2024 ഫെബ്രുവരി 3ന്‌ കോർക്കിലെ കെറി പൈക്ക് കമ്മൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.

സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ35 ൽ അധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുകയും ചെയ്തു. വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നേതൃത്വം നൽകിയ അയർലണ്ടിലെ തന്നെ ആദ്യ സെമിനാർ ആയിരുന്നു ഇത്.സെമിനാറിന് നേതൃത്വം നൽകിയവർ: തുടർന്ന് പ്രസിഡണ്ട് ഷിബിൻ കുഞ്ഞുമോന്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം നടത്തുകയും സെക്രട്ടറി ഷിജു ജോയ് 2023ലെ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ആഷ്ലി കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.തുടർന്ന് 2024 വർഷത്തെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തു.കഴിഞ്ഞ വർഷം നൽകിയ എല്ലാ സഹായ … Read more

കോർക്കിൽ ഇന്നും നാളെയും വെള്ളപ്പൊക്കത്തിന് സാധ്യത; കാരണം സൂപ്പർ മൂൺ

കോര്‍ക്കിലെ പല പ്രദേശങ്ങളിലും ഇന്നും (വെള്ളി) നാളെയുമായി (ശനിയാഴ്ച) വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ്. ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്ത് എത്തുകയും, പൂര്‍ണ്ണവലിപ്പത്തില്‍ കാണുകയും ചെയ്യുന്നതുമായ സാഹചര്യത്തില്‍ (Super moon) ജലാശയങ്ങളിലെ തിരമാലകളും, ജലനിരപ്പും ഉയരുന്നതാണ് (വേലിയേറ്റം) വെള്ളപ്പൊക്കത്തിന് കാരണമാകുക. ഇന്ന് വൈകുന്നേരം 5 മണിയോടെ തിരമാലകള്‍ ഉയരും. കോര്‍ക്കിലെ തീരപ്രദേശങ്ങളില്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം സൂപ്പര്‍മൂണുമായി ബന്ധപ്പെട്ട് ഏറ്റവും ഉയരത്തില്‍ തിരമാലകള്‍ ഉയരുന്ന ദിവസങ്ങളായേക്കാം ഇതെന്നാണ് വിദഗ്ദ്ധരുടെ … Read more

ഇന്ത്യൻ നേഴ്സുമാർക്കെതിരെ വംശീയ വിവേചനവും അധിക്ഷേപവും; കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അന്വേഷണം പ്രഖ്യാപിച്ചു

അയർലണ്ടിലെ കോർക്ക് യൂണിവേഴ്സിറ്റി  യൂണിവേഴ്സിറ്റി  ആശുപത്രിയിൽ അഡാപ്റ്റേഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട്  ഇന്ത്യൻ നേഴ്സുമാർ പരാതി നൽകിയതിനെ തുടർന്ന്  അന്വേഷണം പ്രഖ്യാപിച്ചു .  വംശീയ വിവേചനവും അധിക്ഷേപങ്ങളും നേരിട്ട ഭൂരിപക്ഷവും മലയാളികളായ നഴ്‌സുമാരാണ് പരാതി നൽകിയത്. 29 നഴ്സുമാർ ഒരു വർഷം  മുമ്പ് തങ്ങൾ നേരിട്ട അധിക്ഷേപങ്ങൾ വിവരിച്ചു  പരാതി നൽകിയിരുന്നു. 6 ആഴ്ച്ച നീളുന്ന അഡാപ്റ്റേഷൻ പ്രോഗ്രാമിന് ശേഷമാണ് അയർലണ്ടിൽ നഴ്സിംഗ് റെജിസ്ട്രേഷൻ പൂർത്തിയായി ജോലി ചെയ്യാൻ ആവുന്നത്.സീനിയർ നഴ്‌സിന്റെ മേൽനോട്ടത്തിൽ ആണ് അഡാപ്റ്റേഷൻ പ്രോഗ്രാം നടക്കുന്നത്. അതിനെ തുടർന്നുള്ള  … Read more

ക്രാന്തി കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ്ദിനാഘോഷം ഇന്ന് (മെയ്‌ 4) കോർക്കിൽ

തൊഴിലാളികളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും, തൊഴിലാളികൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ലോകമെമ്പാടും മെയ്ദിനം ആചാരിക്കുന്നത്. അയർലൻഡിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ മെയ്ദിനം ആഘോഷിക്കുന്നു. കോർക്കിൽ ഇന്ന് (മെയ്‌ 4 ന് )സംഘടിപ്പിക്കുന്ന മെയ്‌ദിനാഘോഷ പരിപാടിയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: എം. സ്വരാജ് മുഖ്യതിഥിയായി പങ്കെടുക്കുന്നതാണ്.കോർക്കിലെ Rochestown Park Hotel, Douglas (Eircode T12 AKC8) വച്ചു വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് … Read more

കോർക്ക് മലയാളി പ്രവാസി അസോസിയേഷന്റെ ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 22 ശനിയാഴ്ച

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 22 ശനിയാഴ്ച. St Finbarr’s National Club Togher T12DC58-ല്‍ വച്ച് വൈകിട്ട് 4 മണി മുതല്‍ രാത്രി 9 മണി വരെ നടത്തപെടുന്നു. Catch The Beat സിനിമാറ്റിക് ഡാന്‍സ് കോംപറ്റീഷന്‍ അടക്കം ഒരുപിടി പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്നത്. Rhythm Voice of Nenagh അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഇവന്റ്, ലക്കി ഡ്രോ , CPMA യുടെ നേതൃത്വത്തിൽ നടത്തിയ Inspire 2023 painting … Read more

അയർലൻഡ് വംശജനായ ലോസ് ഏഞ്ചൽസ് അതിരൂപത സഹായ മെത്രാൻ വെടിയേറ്റു മരിച്ചു

അയര്‍ലന്‍ഡിലെ കോര്‍ക്ക് സ്വദേശിയായ ലോസ് ഏഞ്ചല്‍സ് അതിരൂപത സഹായ മെത്രാന്‍ ബിഷപ് ഒ കോണല്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ ഹസീന്‍ഡ ഹൈറ്റ്സിലെ ജാന്‍ലു അവന്യൂവിലെ 1500 ബ്ലോക്കിലെ വീടിനുള്ളില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അറുപത്തിയൊന്‍പതുകാരനായ ഒകോണലിനെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. 45 വര്‍ഷത്തിലേറെയായി … Read more

കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു

14/01/2023 ന് കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ ജനറൽ ബോഡി പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഷിബിൻ കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ്: റോയ് കൊച്ചക്കൻ, സെക്രട്ടറി: ഷിജു ജോയ്, ജോയിന്റ് സെക്രട്ടറി: ജെയ്സൺ ജോബ്,ആർട്സ് ക്ലബ് സെക്രട്ടറി: സുഭാഷ് കുമാർ, പിആർഒ: സിജു.ടി.അലക്സ്, വനിതാ വിഭാഗം കൺവീനർ: മെൽബ വിൽസൺ. കോർക്കിലെ മലയാളി സമൂഹത്തിന്റെ പ്രയോജനത്തിനായി കോർക്ക് പ്രവാസി മലയാളി അസോസിയേഷനിൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ 21 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ ഈ ജനറൽ ബോഡി നാമനിർദ്ദേശം … Read more

കോർക്കിലെ ആശുപത്രിയിൽ ക്രൂരമായ ആക്രമണത്തിൽ വൃദ്ധനായ രോഗിക്ക് ദാരുണാന്ത്യം

കോര്‍ക്കിലെ മേഴ്സി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ മറ്റൊരു രോഗിയില്‍ നിന്നുണ്ടായ ക്രൂരമായ ആക്രമണത്തില്‍ വൃദ്ധനായ രോഗിക്ക് ദാരുണാന്ത്യം. കോര്‍ക്ക് Berrings സ്വദേശിയായ Matthew Healy(89) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെ ആശുപത്രിയിലെ ജനറല്‍ വാര്‍ഡിലായിരുന്നു അക്രമം നടന്നത്. 32 കാരനായ അക്രമിയെ ഗാര്‍ഡ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നിലവില്‍ Bridewell ഗാര്‍ഡ സ്റ്റേഷനിലാണ് ഇയാളുള്ളത്. കോര്‍ക്കിലെ Churchfield സ്വദേശിയാണ് ഇയാള്‍. പുലര്‍ച്ചെ 5 മണിയോടെ തന്റെ വാക്കിങ് ഫ്രെയിം ഉപയോഗിച്ചായിരുന്നു Healy യെ മര്‍ദ്ദിച്ചത്. സംഭവസ്ഥലത്തുവച്ചുതന്നെ ഇയാള്‍ … Read more