റോഡ് സേഫ്റ്റി അതോറിറ്റി (RSA) നിരവധി സേവനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി, ഡ്രൈവിങ് ലൈസൻസിന്റെ ഫീസും, എൻസിടി സർവീസുകളുടെയും നിരക്കുകളും വര്‍ദ്ധിപ്പിക്കുമെന്നു അധികൃതർ അറിയിച്ചു.
ഡ്രൈവിങ് ലൈസൻസിന്റെ ഫീസ് €10 ല്‍ നിന്നും €55 മുതൽ €65 വരെ വർദ്ധിക്കും. അതുപോലെ, ലേണർ പെർമിറ്റിന്റെ ഫീസ് €10 ല്‍ നിന്നും €35 മുതൽ €45 വരെ അധികമാകും.
ഒരു ഫുള്‍ എൻസിടിയുടെ വില €55ല്‍ നിന്ന് €60 വരെ ഉയരുമെന്നും, വീണ്ടും ടെസ്റ്റ് ചെയ്യുന്നതിനുള്ള ഫീസ് €28 ല്‍ നിന്ന് €40 ആയി വർദ്ധിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.
കോമർഷ്യൽ വാഹനങ്ങളുടെ റോഡ് അർഹതാ പരിശോധന ഫീസ് മുൻ-വാറ്റ് നിരക്കിൽ നിന്നും 15% വരെ വർധിപ്പിക്കും. ഈ മാറ്റം 2025 ജനുവരി 1 മുതൽ പ്രാബല്യത്തില്‍ വരും.
പൊതുജന സേവന പ്രവർത്തനങ്ങൾക്കും സർക്കാർ ചിലവുകള്‍ക്കുമായി €18 ദശലക്ഷം ചെലവിടുന്നതിന്റെ ഭാഗമായാണ് ഈ ഫീസ് വര്ദ്ധനവ് നടപ്പിലാക്കുന്നതെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. ഇത് 2012 ശേഷം നടന്ന ആദ്യത്തെ വില വർദ്ധനവാണെന്നും RSA വ്യക്തമാക്കി.