അയർലണ്ടിൽ ഇന്ന് ‘നാഷണൽ സ്ലോ ഡൗൺ ഡേ’; അമിതവേഗത്തിന് ഇതുവരെ പിടിയിലായത് 125 പേർ
അയര്‍ലണ്ടിലെങ്ങുമായി ഗാര്‍ഡ ഇന്ന് (ഏപ്രില്‍ 09, ബുധന്‍) നാഷണല്‍ സ്ലോ ഡൗണ്‍ ഡേ ആചരിക്കുകയാണ്. Road Safety Authority (RSA)-യുമായി ചേര്‍ന്ന് ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ ആരംഭിച്ച സ്ലോ ഡൗണ്‍ ഡേ, രാത്രി 11.59 വരെ തുടരും. വാഹനങ്ങള്‍ സുരക്ഷിത വേഗത്തില്‍ പോകാന്‍ ആഹ്വാനം ചെയ്യുന്ന ഈ ദിനത്തില്‍ ഇതുവരെ 125 പേരെ അമിതവേഗതയ്ക്ക് പിടികൂടിയതായി ഗാര്‍ഡ അറിയിച്ചു. കൗണ്ടി വിക്ക്‌ലോയിലെ Newcastle-ലുള്ള N11-ല്‍ 100 കി.മീ വേഗപരിധിയുള്ളിടത്ത് മണിക്കൂറില്‍ 144 കി.മീ വേഗത്തില്‍ … Read more