വാട്ടർ ഫോർഡിലെ പ്രവാസി മലയാളികൾക്ക് മാത്രമല്ല ലോകത്താകമാനമുള്ള സംഗീതപ്രേമികൾക്ക് നല്ലൊരു ക്രിസ്തുമസ് സംഗീത വിരുന്നൊരുക്കി വീണ്ടും ശ്രദ്ധേയനായിരിക്കുകയാണ് വാട്ടർഫോഡിലെ പ്രവാസി മലയാളിയായ ബിനു തോമസ് .
വിജയ് യേശുദാസ് ആലപിച്ച ഭക്തി നിർഭരമായ ” ഇത്ര നാൾ നിന്നെ അറിഞ്ഞില്ലല്ലോ നാഥാ ” The Memories of a Lost Sheep എന്ന ഭക്തി ഗാനമാണ് ഇക്കുറി ഐറിഷ് പ്രവാസി മലയാളികൾക്ക് ബിനു തോമസ് സമർപ്പിക്കുന്നത്.
തിരക്കുപിടിച്ച പ്രവാസ ജീവിതത്തിനിടയിലും തൻ്റെ പാഷനെ മുറുകെപ്പിടിച്ചു കൊണ്ട് ഇതിനു മുൻപും കുറെയേറെ ക്രിസ്തീയ ഭക്തിഗാനങ്ങൾ ബിനു തോമസിൻ്റെ സംഗീത സംവിധാനത്തിലൂടെ ജനശ്രദ്ധ നേടിയിട്ടുണ്ട്. ഏറ്റവും പുതിയ ഗാനത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത് തോമസ് തുണ്ടത്തിലാണ് .
മധു പോളിന്റെ മികച്ച ഓർക്കസ്ട്രേഷനാണ് ഈ പുതിയ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കൂടെ വിജയ് യേശുദാസിൻ്റെ ശബ്ദ ഗാംഭീര്യവും ഈ പാട്ടിനെ എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒന്നായി മാറ്റുന്നു.