2024-ൽ രാജ്യത്ത് ഭവനവില ശരാശരിയിൽ 9% ഉയർന്നതായി Daft.ie പുറത്തിറക്കിയ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. വർഷത്തിന്റെ അവസാന പാദത്തിൽ വീടുകളുടെ ശരാശരി വില €332,109 ആയിരുന്നു. ഇത് മൂന്നാം പാദത്തേക്കാൾ 1.4% കൂടുതലും കോവിഡ് കാലത്തിന്റെ ആരംഭത്തേക്കാൾ 30% കൂടുതലുമാണ്.
ഡബ്ലിനിൽ 2024-ൽ വീടുകളുടെ വില 9% ഉയർന്നു. ഇത് ദേശീയ ശരാശരിയുടെയും, ഏറ്റവുമധികം പണപ്പെരുപ്പം രേഖപ്പെടുത്തിയ 2017 അവസാനത്തെ നിരക്കിനും സമാനമാണ്. ഗാൽവേ നഗരത്തിലും 9% വർധനയുണ്ടായി, എന്നാൽ ലിമറിക്കിൽ ഇത് 8.2% ആയിരുന്നു. കോർക്കും വാട്ടർഫോർഡും നഗരങ്ങളിൽ 6.3% വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ കാണിക്കുന്നു.
രാജ്യത്തെ മറ്റ് പ്രദേശങ്ങളിലെ കണക്കുകള്‍ നോക്കുമ്പോള്‍, ലെൻസ്‌റ്ററിൽ 11.1% വരെയും കന്നൗട്ട്-അൾസ്റ്റർ പ്രദേശങ്ങളിൽ 5.3% വരെയും വീടിന്റെ വില ഉയർന്നു.
2024 ഡിസംബർ 1-നുള്ള കണക്കുകൾ പ്രകാരം, പഴയ വീടുകളുടെ വിൽപ്പന കുറഞ്ഞത് ചരിത്രത്തിലാദ്യമായി 10,500-ലും താഴെയായി. ഇത് 2023-ലേയ്ക്ക് താരതമ്യപ്പെടുത്തുമ്പോൾ 15% കുറഞ്ഞ നിരക്കാണ്.
2024 ഡിസംബർ 1-നുള്ള കണക്കുകൾ പ്രകാരം, വിൽപ്പനയ്ക്ക് ലഭ്യമായ പഴയ വീടുകളുടെ എണ്ണം രാജ്യവ്യാപകമായി 10,500-ലും താഴെയായി. ഇത് കഴിഞ്ഞ വർഷത്തേക്കാളും 15% കുറവാണെന്നും 2007 ജനുവരിയിൽ നിന്നും ഇന്ന് വരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സംഖ്യയാണെന്നും : Daft.ie റിപ്പോര്‍ട്ടില്‍ പറയുന്നു.