ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് “എം.ടി അനുസ്മരണ പരിപാടി” സംഘടിപ്പിക്കുന്നു.

വാട്ടർഫോർഡ്: മലയാള സാഹിത്യത്തിനു വിശ്വ സാഹിത്യത്തിൽ ഇടം നേടിക്കൊടുത്ത മഹാപ്രതിഭ എം. ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ്
അനുശോചന പരിപാടി സംഘടിപ്പിക്കുന്നു.
“എം. ടി ഓർമ്മകളുടെ നാലുകെട്ട്” അനുസ്മരണ പരിപാടി ജനുവരി 8 ബുധനാഴ്ച വൈകിട്ട് 6.30ന് വാട്ടർഫോർഡ് പീപ്പിൾസ് പാർക്കിന് അടുത്തുള്ള ഏഷ്യൻ ഷോപ്പിന്റെ ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടി മലയാളം അയർലൻഡ് സംഘടനയുടെ സെക്രട്ടറി രാജൻ ദേവസ്യ ഉദ്ഘാടനം ചെയ്യും. കേരള പുരോഗമന കലാസാഹിത്യസമിതി സംസ്ഥാന കമ്മിറ്റി അംഗം ജിനു മല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് എം. ടി യുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഗാനസന്ധ്യയും അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും ഉണ്ടാകും.

പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യൂണിറ്റ് കമ്മിറ്റി അറിയിച്ചു

Share this news

Leave a Reply

%d bloggers like this: