കാവനില്‍ 50 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, കൊലപാതകം സംശയിച്ച് ഗാര്‍ഡ

കോ.കാവനിലെ ഒരു വീട്ടില്‍ 50 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഗാർഡാ കൊലപാതക അന്വേഷണം ആരംഭിച്ചു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന്, ഗാർഡാ ഇന്നലെ രാത്രി 9.30ഓടെ ബാലിക്കോണലിന് സമീപമുള്ള വീട്ടില്‍ എത്തി നടത്തിയ പരിശോധനയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയം, 60-കളിൽ പ്രായമുള്ള ഒരു പുരുഷൻ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. അദ്ദേഹം ഇപ്പോൾ കാവൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സ്ഥലം ഗാർഡാ ടെക്‌നിക്കൽ ബ്യൂറോയുടെ സാങ്കേതിക പരിശോധനകൾക്കായി അടച്ച് സീല്‍ ചെയ്തിരിക്കുകയാണ്.

കൂടാതെ, 30-കളിൽ പ്രായമുള്ള ഒരു യുവാവിനെ ഗാര്‍ഡ മറ്റൊരു സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. Criminal Justice Act 1984 പ്രകാരമുള്ള സെക്ഷൻ 4 അനുസരിച്ച്, ഇയാളെ കാവനിലെ ഗാർഡാ സ്റ്റേഷനിൽ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്തുവരുന്നു.

ഈ കേസിന്റെ അന്വേഷണത്തിന് കാവൻ ഗാർഡാ സ്റ്റേഷനിൽ പ്രത്യേക അന്വേഷണ വിഭാഗം രൂപീകരിച്ചിരിക്കുകയാണ്. സീനിയർ ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറെയും ഫാമിലി ലൈസൺ ഓഫീസറെയും ഉടൻ തന്നെ നിയമിക്കുമെന്ന് ഗാർഡാ അറിയിച്ചു.

Share this news

Leave a Reply