സ്‌പെയിനിലെ എൽ ചോറോ മലനിരകളിൽ ട്രക്കിംഗിനിടെ ഉണ്ടായ ദുരന്തത്തിൽ പെട്ട് മരിച്ചത് ഡബ്ലിനിലെ ഷാൻകിൽ സ്വദേശിയായ ഇവ് മക്കാർത്തി (21) ആണെന്ന് സ്ഥിരീകരിച്ചു. സ്പെയ്‌നിലെ എൽ ചൊറോ ഗ്രാമത്തിന് സമീപമുള്ള കാമിനിറ്റോ ഡെൽ റെയ് പാതയിൽ വെള്ളിയാഴ്ച വൈകുന്നേരം റോക്ക് ക്ലൈബിങ്ങിനിടെയാണ് അടി തെറ്റി വീണു ഇവ് മരണപ്പെട്ടത്.
യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിൽ ഫിസിയോളജിയില്‍ അവസാന വർഷ വിദ്യാർത്ഥിനിയായ ഇവ്, Loreto Abbey school, ഡാൽക്കിയിലെ മുൻ വിദ്യാർത്ഥിനിയുമായിരുന്നു.
ഇവിന്റെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്ത് വീണെങ്കിലും, തൊട്ടടുത്ത ഒരു പാറയിൽ പിടിച്ച് രക്ഷപ്പെടാനായി. സ്വിസ് സെക്ടർ എന്നറിയപ്പെടുന്ന സ്ഥലത്ത്, അരാബിക് സ്റ്റെയർക്കേസ് എന്ന ഹൈക്കിംഗ് മേഖലയോട് ചേർന്നാണ് അപകടം നടന്നത്. ഇവയും സുഹൃത്തും തെറ്റായ വഴിയിലൂടെയിറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതായാണ് വിവരം.