ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെ രാവിലെ നടന്ന കസ്റ്റംസ് പരിശോധനയില്‍ €360,000 വിലമതിക്കുന്ന കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 60 വയസ്സുള്ള ഒരാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
പ്രതിയെ Criminal Justice (Drug Trafficking) Act 1996 പ്രകാരം അറസ്റ്റ് ചെയ്ത് ഡബ്ലിന്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നതിനായി തടവില്‍ വച്ചിരിക്കുന്നു. പിടികൂടിയ മയക്കുമരുന്ന് ഫോറന്‍സിക് സയന്‍സ് അയര്‍ലണ്ട് പരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡായി പറഞ്ഞു.