തായ്‌ലൻഡിൽ അപ്രതീക്ഷിതമായി മരണമടഞ്ഞ 21-കാരനായ ഐറിഷ് യുവാവ് റോബി (റോബർട്ട്) കിൻലൻന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി ധനശേഖരണം ആരംഭിച്ചു. കൌണ്ടി ക്ലെയർ സ്വദേശിയായ റോബി ജനുവരി 9-ന് തായ്‌ലൻഡിലെ കോ താവോ ദ്വീപിൽ വച്ച് മരണപെടുകയായിരുന്നു. പുതിയതായി ഒരു അഡ്വാൻസ്ഡ് ഫ്രീഡൈവിംഗ് കോഴ്‌സ് പൂർത്തിയാക്കിയ ശേഷം റോബി ദ്വീപിൽ താമസിച്ചു വരികയായിരുന്നു. റോബിയുടെ മൃതദേഹം നിലവിൽ തായ്‌ലൻഡിന്റെ പടിഞ്ഞാറന്‍ തീരത്തെ ഒരു ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
റോബിയുടെ മൃതദേഹം അയർലണ്ടിലേക്ക് കൊണ്ടുപോകുന്നതിനായി സുഹൃത്തായ അലക്സാണ്ട്ര ഗുസിയുക് ആണ് ഫണ്ട് റേയ്സര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതുവരെ €40,000 തുക സമാഹരിച്ചിട്ടുണ്ട്.
കടൽ പ്രക്ഷുബ്ധമായതിനാല്‍ റോബിയുടെ മൃതദേഹം മെയിൻലാന്റിലെ സുറത്ത് തായ് പ്രവിശ്യയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.പൊലീസ് പരിശോധന വേഗത്തിൽ പൂർത്തിയാക്കുമെന്നും വിദേശകാര്യമന്ത്രാലയം സംഭവത്തിൽ വേണ്ട സഹായം നൽകുന്നുണ്ടെന്നും അറിയിച്ചു.