യുകെയിൽ മലയാളി നഴ്സിന് കുത്തേറ്റ് ഗുരുതര പരിക്ക്

യുകെയിൽ മലയാളി നഴ്സിന് കുത്തേറ്റതായി റിപ്പോര്‍ട്ട്‌. ബ്രിട്ടനിലെ മാഞ്ചസ്റ്റർ റോയൽ ഓൾഡ്ഹാം ആശുപത്രിയിൽ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനാണ് കുത്തേറ്റത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ റൗമോൺ ഹക്ക് (37) എന്നയാളാണ് അച്ചാമ്മയെ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ അച്ചാമ്മ ചെറിയാൻ ചികിത്സയിലാണ്.

അക്രമിയെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ റൗമോൺ അച്ചാമ്മയെ ആക്രമിക്കുകയായിരുന്നു. നരഹത്യാശ്രമത്തിനാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സജീവ പ്രവർത്തകയായ അച്ചാമ്മ ചെറിയാൻ കഴിഞ്ഞ 10 വർഷമായി ഈ ആശുപത്രിയിൽ ജോലി ചെയ്തുവരികയാണ്.

Share this news

Leave a Reply

%d bloggers like this: