5% ജീവനക്കാരെ ഒഴിവാക്കാൻ മെറ്റ; അയര്‍ലണ്ടിലെ ജീവനക്കാരെ ബാധിക്കുമൊ എന്ന് ആശങ്ക

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനി ആയ മെറ്റ, തങ്ങളുടെ കമ്പനിയില്‍ താഴ്ന്ന പ്രകടനം കാഴ്ച വെക്കുന്ന 5% ജീവനക്കാരെ ഒഴിവാക്കാൻ പദ്ധതിയിടുന്നുവെന്ന് ഒരു ആഭ്യന്തര മെമോയിൽ വ്യക്തമാക്കി.

ഈ നടപടി ഐറിഷ് പ്രവർത്തനത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് ഇതുവരെ വ്യക്തമല്ല. മെറ്റയുടെ ഐറിഷ് ഓഫീസില്‍ ഏകദേശം 2,000 ത്തോളം പേര്‍ ജോലി എടുക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയ കമ്പനി ആയ മെറ്റക്ക് ലോകമാകെ 72,000 ജീവനക്കാരുണ്ട്, അതിനാൽ 5% കുറവ് ഏകദേശം 3,600 ജീവനക്കാരെ ബാധിക്കും.

എന്നാൽ, ഒഴിവാക്കപ്പെടുന്ന ജീവനക്കാര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ ഉണ്ടാകുമെന്നും, അതിനാൽ ആകെ ജീവനക്കാരുടെ എണ്ണം കുറയില്ലെന്ന് മെറ്റ വ്യക്തമാക്കി.

പിരിച്ചു വിടുന്ന ജീവനക്കാർക്ക്  ഫെബ്രുവരി 10നകം അറിയിപ്പുകൾ ലഭിക്കുമെന്ന് സൂചനയുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ, മെറ്റ അയര്‍ലണ്ടില്‍ ഏകദേശം 840 ജോലിക്കാരെ ഒഴിവാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: