ഗ്ലോബൽ ട്രാവൽ മീഡിയ പ്ലാറ്റ്‌ഫോമായ ടൈം ഔട്ട് ഒരുക്കിയ റാങ്കിംഗിൽ 2025-ലെ യൂറോപ്പിലെ 14 മികച്ച സിറ്റി ബ്രേക്ക് ഡെസ്റ്റിനേഷനുകളിൽ ഒന്നായി അയര്‍ലണ്ടിലെ കോർക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പോർട്ടോ, മിലാൻ, വിയന്ന എന്നിവ ഉള്‍പ്പെട്ട പട്ടികയിൽ കോർക്ക് മൂന്നാം സ്ഥാനത്തെത്തി. ഭക്ഷണം, നൈറ്റ് ലൈഫ്, സാംസ്‌കാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് യാത്രാമാസിക ഈ പട്ടിക തയ്യാറാക്കിയത്. ‘റിബൽ കൗണ്ടി’ എന്നറിയപ്പെടുന്ന കോർക്ക് നഗരത്തിന് ഇത് ഒരു വലിയ അംഗീകാരമാണ്
ഒരു ദീർഘ വാരാന്ത്യ യാത്രകൾ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾ റോം, ആംസ്റ്റർഡാം, പാരിസ് പോലെയുള്ള തിരക്കേറിയ ടൂറിസ്റ്റ് നഗരങ്ങളെ ഒഴിവാക്കി, മറ്റു അനുയോജ്യമായ അപൂർവ സാംസ്‌കാരിക തലസ്ഥാനങ്ങൾ പോലെയുള്ള രണ്ടാമത്തെ നഗരങ്ങളായ ചെലവുകുറഞ്ഞ ചെറിയ സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്ന് ടൈം ഔട്ട് വ്യക്തമാക്കുന്നു. ഇത് യാത്രാസ്നേഹികൾക്ക് മികച്ചതും, ചെലവുകുറഞ്ഞതും ആയ അനുഭവങ്ങൾ സമ്മാനിക്കുമെന്ന് ടൈം ഔട്ട് പ്രസ്താവിക്കുന്നു.
അയർലൻഡിന്റെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ കോർക്ക് “ഡബ്ലിന്‍- തിരക്കേറിയ മുതിർന്ന സഹോദരനേക്കാൾ കൂളായ, കൂടുതൽ ശാന്തമായ ചെറുപ്പമുള്ള സ്ഥലം” എന്നറിയപ്പെടുന്നു, എന്ന് ടൈം ഔട്ട് യാത്രാരചനാകാരിയായ ലിവ് കെല്ലി വിശേഷിപ്പിച്ചു. 2025-ൽ ഈ നഗരത്തിന് വലിയ പ്രാധാന്യം ലഭിക്കും എന്നും ലിവ് കെല്ലി പറഞ്ഞു.
നെതർലാൻഡ്സിന്റെ സാംസ്‌കാരിക ഹൃദയം’ എന്നറിയപ്പെടുന്ന റോട്ടർഡാം ടൈം ഔട്ടിന്റെ 2025-ലെ സിറ്റി ബ്രേക്ക് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തി. കോർക്കിനെക്കാൾ മുന്നിൽ രണ്ടാമത് സ്ഥാനം നേടിയ ഹംഗറിയിലെ ബുഡാപെസ്റ്റ്, വിനോദസഞ്ചാരികൾക്ക് ആഘോഷിക്കാന്‍ നൈറ്റ് ലൈഫും, ആകർഷകമായ ശില്പകലയും, ആശ്വാസകരമായ സ്പകളും വാഗ്ദാനം ചെയ്യുന്ന നഗരങ്ങള്‍ ആണെന്ന് മാസിക വ്യക്തമാക്കുന്നു.
ടൈം ഔട്ട് 2025: യൂറോപ്പിലെ മികച്ച 14 സിറ്റി ബ്രേക്ക് ഡെസ്റ്റിനേഷനുകൾ
1. റോട്ടർഡാം, നെതർലാൻഡ്സ്
2. ബുഡാപെസ്റ്റ്, ഹംഗറി
3. കോർക്ക്, അയർലൻഡ്
4. ഗിറോണ, സ്പെയിൻ
5. ഹെൽസിങ്കി, ഫിൻലാൻഡ്
6. പോർട്ടോ, പോർച്ചുഗൽ
7. ടിബിലിസി, ജോർജിയ
8. മിലാൻ, ഇറ്റലി
9. ക്രാക്കോവ്, പോളണ്ട്
10. ഓസ്ലോ, നോർവെ
11. ടൂലൂസ്, ഫ്രാൻസ്
12. വിയന്ന, ഓസ്ട്രിയ
13. ബർമിംഗ്ഹാം, യുനൈറ്റഡ് കിംഗ്ഡം
14. തിരാന, അൽബേനിയ