അയോവിന്‍ കൊടുങ്കാറ്റ് ന്‍റെ ആക്രമണത്തിനു ശേഷം, അയർലൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് (IBTS) രക്തദാനത്തിനായി അടിയന്തര ആഹ്വാനം പുറപ്പെടുവിച്ചു.
അയര്‍ലന്‍ഡില്‍ മിക്ക രക്തഗ്രൂപ്പുകളുടെയും നിലവിലെ സംഭരണം മൂന്നു ദിവസത്തിനുള്ളിൽ തീരുമെന്നും. ഇതിനെ തുടർന്ന് ബ്ലഡ് ബാങ്കിലെ ക്ഷാമം പരിഹരിക്കാന്‍, രക്തധാനത്തിനായി കൂടുതല്‍ പൊതു പിന്തുണ ആവശ്യമാണെന്നും അയർലൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് (IBTS) വ്യക്തമാക്കി.
അയോവിൻ കൊടുങ്കാറ്റ് ഉള്‍പ്പടെ അടുത്തിടെ ഉണ്ടായ കാലാവസ്ഥാ പ്രതിസന്ധികൾ, കൂടാതെ ഉയർന്ന ശ്വാസകോശ രോഗബാധയും രക്തശേഖരണത്തെ ഗുരുതരമായി ബാധിച്ചു. ഇതുമൂലം രാജ്യത്തെ രക്തശേഖരത്തില്‍ വന്‍ കുറവ് രേഖപെടുത്തി.
ആശുപത്രികളില്‍ കൂടുതൽ സമ്മർദ്ദം ഉണ്ടാകാൻ ഇട നൽകാതെ, രക്തസംഭരണം പുനഃസ്ഥാപിക്കാൻ അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും 12,000-ത്തിലധികം രക്തദാനങ്ങൾ ആവശ്യമാണ്. ഇതിലൂടെ നമ്മുടെ ആരോഗ്യ സേവനങ്ങളെ സുരക്ഷിതമായി പിന്തുണയ്‌ക്കാന്‍, കഴിയുമെന്ന് Paul McKinney, ലോജിസ്റ്റിക്സ് ഡയറക്ടർ, പ്രസ്താവനയിൽ പറഞ്ഞു.
2024-ൽ, IBTS 128,500 രക്തദാന യൂണിറ്റുകൾ ആണ് അയർലൻഡിലെ ആശുപത്രികൾക്ക് വിതരണം ചെയ്തത്. ഇത് കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്നതാണ്. ഈ ഉയർന്ന ആവശ്യകത 2025-ലും തുടരുന്നുണ്ടെന്ന് IBTS വ്യക്തമാക്കി.
സർവീസ് പുതിയ ദാതാക്കളെയും, യുവാക്കളായ ദാതാക്കളെയും, എല്ലാ വര്‍ഗ്ഗത്തിലുള്ളവരെയും, പ്രത്യേകിച്ച് ആഫ്രിക്കൻ പാരമ്പര്യമുള്ളവരെയും രക്തദാനത്തിന് ക്ഷണിച്ചു.
രക്തം ഒരിക്കലും ദാനം ചെയ്തിട്ടില്ലാത്തവർ, അല്ലെങ്കിൽ മുൻപ് ദാനം ചെയ്തവർ, നമ്മുടെ സമൂഹത്തിലും ആശുപത്രികളിലും ആവശ്യമായവർക്കായി ജീവന്റെ വിലയേറിയ സമ്മാനം നൽകാൻ ദയവായി മുന്നോട്ട് വരണമെന്ന് McKinney ആവശ്യപ്പെട്ടു.
ടെക്‌സ്‌റ്റ് സന്ദേശം ലഭിക്കുന്ന ദാതാക്കൾക്ക് www.giveblood.ie ൽ ഓൺലൈൻ അപോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ കഴിയും. ദാതാവാകാനാഗ്രഹിക്കുന്നവർ www.giveblood.ie ൽ രജിസ്റ്റർ ചെയ്യാം അല്ലെങ്കില്‍ 1800 731 137 ൽ വിളിക്കാം.