കാനഡയില്‍ പഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളടക്കം മുഴുവന്‍ വിദേശ വിദ്യാർത്ഥികളെയും ബാധിക്കുന്ന തീരുമാനവുമായി കനെഡിയന്‍ സര്‍ക്കാര്‍. കാനഡയില്‍ പഠനം നടത്തുന്നതിനുള്ള സ്റ്റുഡന്റ് പെർമിറ്റുകളുടെ എണ്ണം കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യപനം. ഇത് തുർച്ചയായ രണ്ടാം വർഷമാണ് വിദേശ വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് പെർമിറ്റുകൾ കുറയ്ക്കുന്നത്.
2025ൽ ആകെ 4,37,000 പെർമിറ്റുകൾ മാത്രമാണ് കാനഡ അനുവദിക്കാനായി പോകുന്നത്. 2024നെ അപേക്ഷിച്ച് നോക്കുമ്പോൾ പത്ത് ശതമാനത്തോളം കുറവാണു ഇത്. 2024 മുതലാണ് കാനഡ വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയത്.
രാജ്യത്ത് റിയൽ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വിലക്കയറ്റം പരിഗണിച്ചാണ് ജസ്റ്റിൻ ട്രൂഡോ സര്‍ക്കാറിന്റെ
സുപ്രധാന തീരുമാനം. വിദ്യാർത്ഥികളുടെ അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലും പൊതുജനാരോഗ്യ മേഖലയിലും വലിയ വിലവർധനവിന് കാരണമായിരുന്നു. ഇതോടെ രാജ്യത്ത് പ്രതിഷേധങ്ങൾ കനത്തിരുന്നു.
രാജ്യത്തിലേക്കുള്ള എക്കാലത്തെയും വലിയ കുടിയേറ്റമായിരുന്നു 2023ൽ നടന്നത്. അന്ന് 6,50,000 വിദേശ വിദ്യാർത്ഥികൾക്കാണ് കാനഡ പെർമിറ്റ് നൽകിയത്. വിദ്യാർത്ഥികൾ അല്ലാതെയുള്ള പ്രൊഫഷണലുകളും കാനഡ തിരഞ്ഞെടുക്കാൻ തുങ്ങിയതോടെ അത്യാവശ്യ മേഖലകളിലെല്ലാം വിലക്കയറ്റം ഉണ്ടായി. കുടിയേറ്റ നയത്തിന്റെ പേരിൽ ജസ്റ്റിൻ ട്രൂഡോ സര്‍ക്കാരിനു വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. കാനഡയിലേക്ക് കുടിയേറാന്‍ പദ്ധതി ഇടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാറിന്റെ ഈ തീരുമാനം വലിയ തിരിച്ചടിയാവും.