അയര്‍ലന്‍ഡില്‍ റിമോട്ട്, ഹൈബ്രിഡ് ജോലികളില്‍ റെക്കോർഡ് വര്‍ധനവ് : സര്‍വ്വേ

അയര്‍ലന്‍ഡില്‍ റിമോട്ട്, ഹൈബ്രിഡ് ജോലികൾ മുൻകാലത്തെ എല്ലാ റെക്കോർഡുകളും മറികടന്നതായിഇന്‍ഡീഡ് ജോബ്‌ പ്ളാറ്റ്ഫോം പുറത്തിറക്കിയ 2025 ഐറിഷ് ജോബ്‌സ് ആൻഡ് ഹയർിംഗ് ട്രെൻഡ്സ് റിപ്പോർട്ട് പറയുന്നു.

2024 ഡിസംബർ അവസാനം വരെ അയര്‍ലന്‍ഡിലെ 17.5 ശതമാനം ജോലി നിയമനങ്ങളില്‍   റിമോട്ട് അല്ലെങ്കിൽ ഹൈബ്രിഡ് ജോലിയുടെ ഓപ്ഷനുകൾ പരാമർശിക്കപ്പെട്ടിരുന്നു. ഇത് കോവിഡിനു മുന്‍പത്തെ കണക്കിനെക്കാൾ നാലിരട്ടി കൂടുതലാണ്.

റിമോട്ട്, ഹൈബ്രിഡ് ജോലികള്‍ താല്പര്യപെടുന്ന തൊഴിലന്വോഷകരുടെ എണ്ണം   സ്ഥിരതയോടെ തുടരുന്നതായി റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. 2024 ഡിസംബറിന്റെ അവസാനത്തോടെ, ഐറിഷ് ജോലി നിയമനങ്ങളുമായി  ബന്ധപ്പെട്ട 2.6 ശതമാനം സേർച്ചുകളിൽ റിമോട്ട് അല്ലെങ്കിൽ ഹൈബ്രിഡ് ജോലികളുമായി ബന്ധപ്പെട്ട കീവേഡുകൾ ഉൾക്കൊള്ളുന്നവയായിരുന്നു. ഇത് കോവിഡ് പാൻഡമിക്കിന് മുമ്പത്തെക്കാൾ പത്തിരട്ടി വര്‍ധനവ്‌ ആണ്.

എങ്കിലും, പ്രമുഖ കമ്പനികൾ ഇപ്പോള്‍ റിട്ടേൺ-ടു-ഓഫീസ് പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുകയാണ്. PwC 2024 സെപ്റ്റംബറിൽ ജീവനക്കാർ ആഴ്ചയിൽ 3 ദിവസം ഓഫീസിലോ അല്ലെങ്കിൽ ക്ലൈന്റ് സൈറ്റുകളിലോ ജോലി ചെയ്യേണ്ടതുണ്ടെന്ന് നിർദേശിച്ചു. 2025 ജനുവരി മുതൽ അമസോൺ ജീവനക്കാർ ആഴ്ചയിൽ 5 ദിവസം ഓഫിസിൽ പ്രവർത്തിക്കണമെന്ന് കർശന നയം നടപ്പാക്കി.

എങ്കിലും അയര്‍ലന്‍ഡ്‌ ഇപ്പോൾ യൂറോപ്യൻ യൂണിയനിൽ ഹൈബ്രിഡ് ജോലികൾ സ്വീകരിക്കുന്നതിൽ മുൻപന്തിയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Share this news

Leave a Reply

%d bloggers like this: