സൌത്ത് ബുൾഗേറിയയിലെ ബാൻസ്‌കോ പർവത സ്കീ റിസോർട്ടിൽ വച്ച് കഴിഞ്ഞ ദിവസം വീണു പരിക്കേറ്റ അയർലൻഡുകാരൻ (29) മരണപ്പെട്ടു.
ഏകദേശം 1,900 അടി ഉയരത്തിൽ നിന്ന് വീണതിനാൽ വിനോദസഞ്ചാരി ഗുരുതരമായി പരിക്കേറ്റിരുന്നു. ജനുവരി 29 ബുധനാഴ്ച്ച ആയിരുന്നു സംഭവം.
നിരവധി പരിക്കുകളോടെ മൗണ്ടൻ റെസ്ക്യൂ സർവീസ് സംഘം ഇയാളെ കണ്ടെത്തി, സമീപ പട്ടണമായ റസ്ലോഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
യുവാവ് ഫോട്ടോ എടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍ കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഡോക്ടർമാർ നടത്തിയെങ്കിലും, ഗുരുതരമായ പരിക്കുകൾ മരണത്തിനുകാരണമായി എന്ന് ആശുപത്രി വക്താവ് അറിയിച്ചു.