കോർക്കിൽ ഇന്ന് ഉച്ചയോടെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വെള്ളപ്പൊക്കവും ദുഷ്‌കരമായ യാത്രാ സാഹചര്യങ്ങളും നേരിടേണ്ടിവരുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി.
ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ നാളെ രാവിലെ 8 മണി വരെ കനത്ത മഴ സാധ്യത കണക്കിലെടുത്ത് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
സൌത്ത് കോർക്കിലെ കനത്ത മഴ വെള്ളപ്പൊക്കത്തിനും, ദൂരകാഴ്ച കുറയുന്നതിനും, യാത്രാ തടസ്സങ്ങള്‍ക്കും കാരണമാകാമെന്നു മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബാക്കിയുള്ള ഭൂരിഭാഗം പ്രദേശങ്ങളിൽ ഇന്നത്തെ ദിവസം വരണ്ട കാലാവസ്ഥയിലായിരിക്കും, എന്നാൽ മഴ വടക്കുകിഴക്കോട്ട് വ്യാപിക്കുകയും ഉള്‍സ്റ്ററിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞു വീഴ്ച ഉണ്ടാക്കുകയും ചെയ്യുമെന്ന് Met Éireann അറിയിച്ചു.