അയര്‍ലണ്ടിലെ ഇന്ത്യൻ ഉത്സവം: ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 (സീസൺ 3)ഓഗസ്റ്റ് 2 ലേക്ക് മാറ്റി വച്ചു.

ക്ലോൺമെൽ സമ്മർ ഫെസ്റ്റിന്റെ മൂന്നാം സീസൺ  ഓഗസ്റ്റ് 2 ലേക്ക് മാറ്റി. ഇന്ത്യൻ പരമ്പരാഗത കലാരൂപങ്ങൾ, നൃത്തപരിപാടികൾ, വടംവലി, കുട്ടികളുടെ വിവിധ കലാകായിക പരിപാടികൾ,അമ്യുസ്മെന്റ് റൈഡുകൾ,സംഗീതനിശയും ഉൾപ്പെടുന്ന ഈ മാമാങ്കത്തിൽ ഐറിഷ് കലാസാംസ്‌കാരിക ഇനങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും ഉൾപ്പെടുത്തി കൂടുതൽ ഐറിഷ് ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇന്ത്യൻ തനതുരുചികൾ വിളമ്പുന്ന ഫുഡ്‌ സ്റ്റാളുകളും കരകൗശല വസ്തുക്കൾ, ഇന്ത്യൻ വസ്ത്രങ്ങൾ, പെർഫ്യൂമുകൾ ഉൾപ്പടെ നിരവധി ഷോപ്പുകളും സജ്ജമാക്കുന്നുണ്ടെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ രണ്ട് സീസണും വൻവിജയമായതിനെ തുടർന്ന് ഇത്തവണ കൂടുതൽ ആവേശകരമായ അനവധി ആകർഷകമായ പരിപാടികളും ഉൾപ്പെടുത്തി 5000 ത്തിൽ പരം ജനപങ്കാളിത്തം ഉൾകൊള്ളിച്ചു കൊണ്ട്  വമ്പൻ വിജയമാക്കാനാണ് തീരുമാനം.

ഇന്ത്യൻ സമ്പ്രദായങ്ങളുടെ മികവുകൾ ഭംഗിയായി അവതരിപ്പിക്കുന്ന ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 (സീസൺ 3), ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ഉത്സവമാക്കാൻ സംഘാടകർ ഒരുങ്ങുകയാണ്. ക്ലോൺമെൽ സൺഫെസ്റ്റിനെ ഏറ്റവും വലിയ ഇന്ത്യൻ ആഘോഷമാക്കി മാറ്റുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം. ഇന്ത്യ-ഐറിഷ് സാംസ്കാരിക ബന്ധത്തെ ശക്തമാക്കുകയും പാരമ്പര്യവും ആധുനികതയും ചേർന്ന മഹോത്സവമായി ഉയർത്തിക്കൊണ്ടുവരാനാണ് സംഘാടകരുടെ ഉദ്ദേശ്യം.

സ്പോൺസർഷിപ്പ്, സ്റ്റാളുകൾ എന്നിവയ്ക്ക് താല്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടുക.

 

അജിത്

089 948 9915

മാത്യു അഗസ്റ്റിൻ 0894687808

റോണി ഫ്രാൻസിസ് +353 (89) 411 2129

അബിമോൻ

0892563477

നിബുൻ

0892213382

ദിയ ടെങ്സ്റ്റൺ (089) 225 6344

Share this news

Leave a Reply

%d bloggers like this: