അയര്‍ലണ്ടില്‍ ഈ വാരാന്ത്യം പൊതുവില്‍ നല്ല വെയില്‍ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇന്ന് പകല്‍ 6 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ മഴയ്ക്ക് സാധ്യതയില്ലെങ്കിലും നല്ല തണുപ്പ് അനുഭവപ്പെടും. പലയിടത്തും ഐസ് രൂപപ്പെടാനും സാധ്യതയുണ്ട്. രണ്ട് മുതല്‍ മൈനസ് മൂന്ന് ഡിഗ്രി വരെ താപനില കുറയും.
ശനിയാഴ്ച രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടുമെങ്കിലും വൈകാതെ വെയില്‍ കാരണം അന്തരീക്ഷം തെളിയും. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. 6 മുതല്‍ 9 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ പൊതുവെ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുക. നാല് ഡിഗ്രി മുതല്‍ മൈനസ് ഒന്ന് വരെ താപനില കുറയാം. ചിലയിടങ്ങളില്‍ ഐസും രൂപപ്പെടും.
ഞായറാഴ്ചയും പൊതുവില്‍ മാനം തെളിയും. കിഴക്ക്, വടക്കുകിഴക്ക് പ്രദേശങ്ങളിലാണ് നല്ല രീതിയില്‍ വെയില്‍ ലഭിക്കുക. 7 മുതല്‍ 10 ഡിഗ്രി വരെ ചൂട് ഉയരും. രാത്രിയില്‍ കിഴക്കന്‍, തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. താപനില നാല് മുതല്‍ പൂജ്യം ഡിഗ്രി വരെ താഴും.
സെന്റ് പാട്രിക്‌സ് ഡേ ആയ തിങ്കളാഴ്ച ചെറിയ രീതിയില്‍ മഴയ്ക്ക് സാധ്യതയുണ്ട്. പൊതുവില്‍ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും. ഇടവിട്ട് മാത്രമാണ് വെയില്‍ ലഭിക്കുക. ചൂട് 7 മുതല്‍ 10 ഡിഗ്രി വരെ ഉയരും. രാത്രിയില്‍ തെക്കന്‍ തീരപ്രദേശങ്ങളില്‍ മഴ പെയ്‌തേക്കും. അഞ്ച് മുതല്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് വരെയാകും കുറഞ്ഞ താപനില.
ചൊവ്വാഴ്ച നല്ല വെയില്‍ ലഭിക്കുകയും, താപനില 11 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.