ഡബ്ലിനിൽ തോക്കുമായി രണ്ട് പേർ അറസ്റ്റിൽ

ഡബ്ലിനില്‍ നടന്ന പരിശോധനയില്‍ തോക്കുമായി രണ്ട് പുരുഷന്മാര്‍ പിടിയില്‍. തിങ്കളാഴ്ചയാണ് ഡബ്ലിനിലെ വീടുകളില്‍ Emergency Response Unit (ERU)-ന്റെ സഹായത്തോടെ ഗാര്‍ഡ നടത്തിയ പരിശോധനയില്‍ തോക്കും തിരകളും കണ്ടെടുത്തത്. സംഭവത്തില്‍ ചെറുപ്പക്കാരാനായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു.

ഇവിടെ നിന്നും ഏതാനും പണവും മയക്കുമരുന്നുകളും കൂടി കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്ത തോക്കും തിരകളും ബാലിസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കും.

Share this news

Leave a Reply

%d bloggers like this: