അയർലണ്ട് മലയാളികൾക്ക് അഭിമാനമായി MIST

ക്ലോൺമെൽ:  സെൻ്റ് പാട്രിക്സ് ഡേ പരേഡിൽ കന്നിയങ്കത്തിൽ തന്നെ കിരീടമുയർത്തി ഐറിഷ് മലയാളികൾക്ക് ഒന്നടങ്കം അഭിമാനമായിരിക്കുകയാണ് മലയാളീസ് ഇൻ സൗത്ത് ടിപ്പററി (MIST). 32 ടീമുകൾ മാറ്റുരച്ച പരേഡിൽ വൈവിധ്യവും വർണ്ണാഭവുമായ പ്രകടനങ്ങൾ കൊണ്ട് MIST കാണികളെ ഒന്നാകെ വിസ്മയിപ്പിച്ചു.

തനത് കലാരൂപങ്ങളായ കഥകളിയും, ഭരതനാട്യവും, മോഹിനിയാട്ടവും, കളരിപ്പയറ്റുമൊക്കെ കാഴ്ചാവിരുന്നൊരുക്കിയപ്പോൾ, തന്റെ ഐറിഷ്‌ പ്രജകളുടെ ക്ഷേമമന്വേഷിക്കാൻ മഹാബലിയും എത്തിയിരുന്നു. അതിശൈത്യത്തിലും ചടുലമായ നൃത്തച്ചുവടുകളുമായി എത്തിയ കൊച്ചുമിടുക്കികളെയും കൂട്ടരേയും നിലക്കാത്ത കരാഘോഷങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്. സൂര്യകാന്തിയും ചിത്രശലഭങ്ങളും ആയി വേഷപ്പകർച്ച നടത്തിയ കൊച്ചുകൂട്ടുകാരും കൂടെ ചേർന്നപ്പോൾ ക്ലോൺമലിന്റെ നിരത്തുകൾക്ക് അതൊരു ദൃശ്യവിരുന്നായി. ഇന്ത്യൻ- ഐറിഷ് സംസ്കാരത്തെ സമന്വയിപ്പിച്ച ദൃശ്യചാരുത കാണികളുടേയും വിധികർത്താക്കളുടേയും പ്രശംസ നേടി.

ആഴ്ചകൾ നീണ്ട പ്രയത്‌നങ്ങൾക്കൊടുവിൽ അർഹിച്ച അംഗീകാരം തങ്ങളെ തേടിയെത്തിയത്തിൻ്റെ ആവേശത്തിലാണ് MIST കൂട്ടായ്മ. തിളക്കമാർന്ന ഈ നേട്ടം ജൂലൈ 12-ന് Powerstown പാർക്കിൽ സംഘടിപ്പിക്കുന്ന MIST -CLONMEL SUMMER FEST-ന്റെ മുന്നൊരുക്കങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:

സുബിൻ ജോയ് : 0892737808
ടിറ്റോ തോമസ്: 089236705

Share this news

Leave a Reply

%d bloggers like this: