ഡബ്ലിന്‍ സിറ്റി സെന്ററില്‍ പുരുഷന് കുത്തേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ Henry Street-ല്‍ വച്ചാണ് ഒരു ചെറുപ്പക്കാരന് കത്തിക്കുത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ Mater Misericordiae University Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് വിവരം.
Ilac Shopping Centre-ല്‍ വച്ച് ആരംഭിച്ച പ്രശ്‌നം പിന്നീട് തെരുവിലേയ്ക്ക് നീങ്ങുകയും, Foot Locker എന്ന കടയില്‍ വച്ച് കത്തിക്കുത്തില്‍ കലാശിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.