ഡിസൈനിലെ അപാകത കാരണം 1,500 ജൂനിയര്‍ സോക്‌സ് പാക്കുകള്‍ തിരികെ വിളിച്ച് Dunnes Stores. Competition and Consumer Protection Commission (CCPC) ആണ് സ്റ്റോറില്‍ നിന്നും വിറ്റ കുട്ടികളുടെ സോക്‌സിലെ നൂല്‍ കുടുങ്ങി ഒരു കുട്ടിയുടെ കാല്‍ നീരുവന്ന് വീര്‍ത്തതായും, കുട്ടിക്ക് അടിയന്തര സര്‍ജറി വേണ്ടിവന്നതായും അറിയിച്ചത്. തുടര്‍ന്ന് ഈ സോക്‌സുകള്‍ തിരിച്ചെടുക്കാനും കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി.
Five-pair pink marl baby socks എന്ന സോക്‌സാണ് കമ്പനി തിരിച്ചെടുക്കുന്നത്. ഇവയുടെ 1,564 പാക്കുകള്‍ തിരിച്ചെടുക്കുമെന്ന് Dunnes Stores അറിയിച്ചു. നേരത്തെ ഇവ വാങ്ങിയ ആളുകള്‍ ഉപയോഗിക്കരുതെന്നും, തിരിച്ചെത്തിച്ചാല്‍ റീഫണ്ട് നല്‍കുന്നതാണെന്നും കമ്പനി വ്യക്തമാക്കി.
ഉല്‍പ്പന്നത്തിന്റെ കോഡ് 07913 എന്നതും ബാര്‍കോഡ് 5099015690097 എന്നതുമാണ്.
അയര്‍ലണ്ടിലെ വിപണിയിലുള്ള ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള സഹായങ്ങള്‍ക്കായി:
CCPC helpline: 01 402 5555
email: ask@ccpc.ie