ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് അയര്‍ലണ്ടിലെ 10 കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നിലവില്‍ വന്ന വാണിങ് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ 24 മണിക്കൂര്‍ തുടരും. Munster-ലെ മുഴുവന്‍ കൗണ്ടികള്‍ക്കും (Clare, Cork, Kerry, Limerick, Tipperary,Waterford), Carlow, Kilkenny, Galway, Wexford എന്നീ കൗണ്ടികള്‍ക്കുമാണ് മുന്നറിയിപ്പ് ബാധകം.
ഇടിയോട് കൂടിയ മഴ മിന്നല്‍പ്രളയത്തിന് കാരണമായേക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്ന് രാത്രി മേഘം ഉരുണ്ട് കൂടുകയും, ശക്തമായ മഴ രാജ്യത്തെ പടിഞ്ഞാറന്‍ പകുതിയെ കാര്യമായി ബാധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. ഒമ്പത് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയാം.
ശനിയാഴ്ചയും ശക്തമായ മഴ തുടരും. ഒമ്പത് മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. പക്ഷേ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താപനില പരമാവധി എട്ട് ഡിഗ്രി വരെ മാത്രമേ ഉയരൂ.