Co Offaly-യിലെ Tullamore-ല്‍ വീട്ടിലുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് രണ്ട് പേര്‍ ആശുപത്രിയില്‍. വെള്ളിയാഴ്ച രാത്രിയാണ് Kilcruttin പ്രദേശത്തെ ഒരു വീട്ടില്‍ വെടിവെപ്പുണ്ടായി എന്ന വിവരത്തെത്തുടര്‍ന്ന് ഗാര്‍ഡ സായുധ സേനയോടൊപ്പം സ്ഥലത്തെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിന്നും പരിക്കേറ്റ നിലയില്‍ രണ്ട് പുരുഷന്മാരെ ഡബ്ലിനിലെ St James’s Hospital-ല്‍ പ്രവേശിപ്പിച്ചു.
വീട് സീല്‍ ചെയ്ത ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല. സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, സംഭവത്തെ പറ്റി എന്തെങ്കിലും സൂചനകളുള്ളവരോ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
Tullamore Garda Station- 057 932 7600
Garda Confidential Line- 1800 666 111