ഡബ്ലിനിൽ യൂറോ 500,000 യൂറോ വിലവരുന്ന കൊക്കെയ്ൻ, എംഡിഎംഎ എന്നിവയുമായി ഒരാൾ പിടിയിൽ

Co Dublin-ലെ Clondalkin-ല്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ കൊക്കെയ്ന്‍, എംഡിഎംഎ എന്നിവയുമായി ഒരാള്‍ പിടിയില്‍. വെള്ളിയാഴ്ച വൈകിട്ട് 7.30-ഓടെ പ്രദേശത്തെ ഒരു വീട്ടില്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനിലാണ് 424,200 യൂറോ വിലവരുന്ന കൊക്കെയ്ന്‍, 123,000 യൂറോ വിലവരുന്ന എംഡിഎംഎ എന്നിവയുമായി 40-ലേറെ പ്രായമുള്ള പുരുഷന്‍ അറസ്റ്റിലായത്.

ഇയാള്‍ക്കെതിരെ Criminal Justice (Drug Trafficking) Act 1996 സെക്ഷന്‍ 2 ചുമത്തിയായി അറിയിച്ച ഗാര്‍ഡ, പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരും.

Share this news

Leave a Reply