കിൽക്കെന്നിയിൽ 10 മില്യന്റെ കൊക്കെയ്ൻ പിടിച്ച സംഭവം; 61-കാരനായ ബിസിനസുകാരൻ റിമാൻഡിൽ
അയര്‍ലണ്ടില്‍ 10.6 മില്യണ്‍ യൂറോ വിലവരുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 61-കാരനായ ബിസനസുകാരന്‍ റിമാന്‍ഡില്‍. വാട്ടര്‍ഫോര്‍ഡ് സ്വദേശിയായ മൈക്കല്‍ മര്‍ഫി എന്നയാളെയാണ് കഴിഞ്ഞ കഴിഞ്ഞ ദിവസം Gorey District Court-ല്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തത്. മാര്‍ച്ച് 18-ന് രാവിലെ 10 മണിയോടെയായിരുന്നു ഗാര്‍ഡ, കൗണ്ടി കില്‍ക്കെന്നിയിലെ M9-ല്‍ ഒരു ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. ലോറി പിന്നീട് ഡബ്ലിന്‍ പോര്‍ട്ടില്‍ എത്തിച്ച് എക്‌സ് റേ പരിശോധന നടത്തുകയും, അതില്‍ നിന്നും 152 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെടുക്കുകയുമായിരുന്നു. … Read more