നീനയിൽ വി.ഔസേപ്പിതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

നീന (കൗണ്ടി ടിപ്പററി): സാർവത്രിക സഭയുടെയും, തൊഴിലാളികളുടെയും മധ്യസ്ഥനായ വി.ഔസേപ്പിതാവിന്റെ മരണത്തിരുന്നാൾ ശനിയാഴ്ച Nenagh,St.Johns the Baptist Church ,Tyone-ൽ വച്ച് ഭക്തിസാന്ദ്രമായി കൊണ്ടാടി.

ഉച്ചയ്ക്ക് 1 മണിക്ക് കുരിശിന്റെ വഴിയോടെ ആരംഭിച്ച്, തുടർന്ന് നൊവേന, ആഘോഷപൂർവമായ തിരുനാൾ കുർബാന, ഊട്ടു നേർച്ച എന്നിവയോടെ തിരുനാൾ കർമ്മങ്ങൾ അവസാനിച്ചു.

നീനാ ഇടവകയിലെ വൈദികരായ ഫാ.റെക്സൻ ചുള്ളിക്കൽ, ഫാ.ജോഫിൻ ജോസ് എന്നിവരുടെ കാർമികത്വത്തിലാണ് തിരുനാൾ കർമങ്ങൾ നടന്നത്.


വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും പ്രതീകമായ വി.ഔസേപ്പിതാവിന്റെ തിരുനാളിൽ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ, നീനയിൽ നിന്നും അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപ്പേർ Nenagh,Tyone St. Johns the Baptist ചർച്ചിൽ എത്തിച്ചേർന്നു.

വാർത്ത: ജോബി മാനുവൽ

Share this news

Leave a Reply

%d bloggers like this: