വിശ്വാസ് ഫുഡ്സ് – ജ്വാല ഇന്റർനാഷണൽ വിമൻസ് ഡേ ആഘോഷം: എസ്തർ അനിൽ നാളെ വാട്ടർഫോർഡിൽ

വാട്ടർഫോർഡിലെ ഇന്ത്യൻ വനിതകൾക്ക് എക്കാലവും ഓർത്തിരിക്കാൻ പറ്റുന്ന ഒരു ദിവസമായി മാറാൻ പോവുകയാണ് ഈ വരുന്ന ശനിയാഴ്ച (മാർച്ച് 29).  ഇൻ്റർനാഷ്ണൽ വിമൻസ്ഡേ 2025 presented by VISWAS എന്ന പ്രോഗ്രാം , വാട്ടർഫോർഡിലെ ഏറ്റവും വലിയ സംഘടനയായ WMA-യുടെ വനിതാ വിഭാഗമായ ‘ ജ്വാല’, അതി വിപുലമായ സ്റ്റേജ് ഷോയോടുകൂടി അണിയിച്ചൊരുക്കുകയാണ്.

ഈ ആഘോഷ സായാഹ്നത്തിൽ പങ്കുചേരാൻ മലയാളത്തിന്റെ പ്രിയ യുവ നടി എസ്തർ അനിലും,
പരിപാടികൾക്ക് മാറ്റു കൂട്ടുവാൻ Viswas ഫുഡ്സ്ന്റെ എംഡി ബിജി സോണിയും പങ്കെടുക്കുന്നതായിരിക്കും

കുട്ടികളുടെ ഫാൻസിഡ്രസ് മത്സരവും, വിവിധ പ്രായത്തിലുള്ള വനിതകളുടെയും,  കുഞ്ഞുങ്ങളുടെയും ഡാൻസ് മത്സരവും കൊണ്ട് നയന മനോഹരമാവും ഈ സായാഹ്നം. കഴിഞ്ഞ രണ്ട് ആഴ്ചയായി നടത്തപ്പെട്ട വിവിധ മത്സരങ്ങളുടെ സമ്മാനദാനവും ഈ വേദിയിൽ വച്ച് നടത്തപ്പെടുന്നു. Samsung Tab S6 Lite ഉൾപ്പെടെയുള്ള ആകർഷകമായ 18ലേറെ സമ്മാനങ്ങളും Raffle Prizes-ലൂടെ വിജയികളെ കാത്തിരിക്കുന്നു. കുടുംബസംഗമത്തിന് മാറ്റ് കൂട്ടാൻ Angel Beats-ൻ്റെ ഗാനമേള സംഘവും ഉണ്ടാകും.

മാർച്ച് 29ന് വൈകുന്നേരം 4.30 മുതൽ 8.30 വരെ വാട്ടർഫോർഡിലെ Elite Event Hall-ൽ വച്ചാണ്  കൂടിച്ചേരൽ.

Elite Events-ന്റെ ഫുഡ് സ്റ്റാൾ, Paradise Collections cloth stall, Inbass Deserts-ൻ്റെ  എന്നിവആഘോഷത്തിന് പൊലിമയേറ്റും.

പരിപാടിയിലേയ്ക്ക് ഏവരേയും സകുടുംബം സ്വാഗതം ചെയ്യുന്നതായി ജ്വാല അധികൃതർ അറിയിച്ചു.

Share this news

Leave a Reply