ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ടാക്‌സിയില്‍ കയറിയ യാത്രക്കാര്‍ കാറില്‍ പണം മറന്നുവച്ചതായും, ഉമസ്ഥര്‍ എത്തിയാല്‍ പണം കൈപ്പറ്റാമെന്നും അറിയിച്ച് ഗാര്‍ഡ. എയര്‍പോര്‍ട്ടില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ ടാക്‌സിയില്‍ കയറിയ ദമ്പതികളാണ് കവറില്‍ പണം മറന്നുവച്ചത്. ഇവര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. Mullinger-ലെ Tailteann Court-ലാണ് ഇവര്‍ ഇറങ്ങിയത്.
പണം മറന്നുവച്ചത് ശ്രദ്ധയില്‍ പെട്ടതോടെ ടാക്‌സിയുടെ ഡ്രൈവര്‍ തന്നെ ഗാര്‍ഡയെ വിവരമറിയിക്കുകയായിരുന്നു. പണം നിലവില്‍ Mullinger ഗാര്‍ഡ സ്‌റ്റേഷനിലാണ്.