ഡബ്ലിനില്‍ സ്ത്രീയെ ആക്രമിച്ചെന്ന കേസില്‍ ഗാര്‍ഡ സൂപ്രണ്ടിനെ കോടതിയില്‍ ഹാജരാക്കി. വെള്ളിയാഴ്ചയാണ് ഫീനികിസ് പാര്‍ക്കില്‍ താമസിക്കുന്ന Gavin O’Reilly എന്ന ഗാര്‍ഡ സൂപ്രണ്ടിനെ ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയത്.
2023 ഓഗസ്റ്റ് 26-ന് Strand Street Great-ല്‍ വച്ച് ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ സ്ത്രീയെ ആക്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും, അപമാനിക്കുകയും ചെയ്‌തെന്നാണ് പരാതി. പരാതിയില്‍ ഗാര്‍ഡ ഓംബുഡ്‌സ്മാനാണ് അന്വേഷണം നടത്തിയത്. Non-Fatal Offences Against the Person Act പ്രകാരമുള്ള കുറ്റമാണ് ഉദ്യോഗസ്ഥന് മേല്‍ ചുമത്തിയിരിക്കുന്നവയിലൊന്ന്. പരമാവധി ആറ് മാസമാണ് കുറ്റം തെളിഞ്ഞാലുള്ള ശിക്ഷ.
കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഏപ്രില്‍ 7-ലേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍ അന്നേദിവസം ആരോപണവിധേയന്‍ ഹാജരാകണമെന്നില്ലെന്ന് പ്രോസിക്യൂഷന് നിര്‍ബന്ധമില്ലാത്തതിനാല്‍ ഇളവ് നല്‍കുന്നതായി ജഡ്ജ് വ്യക്തമാക്കി. വാദം തുടങ്ങുന്ന തീയതി അന്ന് തീരുമാനിക്കും.