അയർലണ്ടിൽ നിന്നും ഇന്റർനാഷണൽ റോബോട്ടിക് കോമ്പറ്റീഷന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ബിരിയാണി ചലഞ്ച് വഴി തുക സമ്മാനിച്ച് Delicia Catering

അമേരിക്കയിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ റോബോട്ടിക് കോമ്പറ്റീഷന് അയർലണ്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട Co Offaly-യിലെ Tullamore-ലുള്ള Coliste Choilm സ്കൂൾ കുട്ടികൾക്കായി Delicia Catering നടത്തിയ ബിരിയാണി ചലഞ്ച് വഴി 1600 യൂറോ സമാഹരിക്കുകയുണ്ടായി. ഈ പരിപാടിയുടെ കോഡിനേറ്റർ ആയിരുന്ന ബെന്നിയും, ഷെഫ് രഞ്ജിത്തും കൂടി കുട്ടികൾക്കും സ്കൂൾ അധികൃതർക്കുമായി സമാഹരിച്ച തുക സ്കൂളിലെത്തി കൈമാറി.

ബിരിയാണി ചലഞ്ചുമായി സഹകരിച്ച Offaly County കൗൺസിലർ മാരായ Cllr Aoife Masterdon, Cllr Sean Maher, Spice Bazaar Tullamore പിന്നെ മുഴുവൻ നല്ലവരായ ആളുകളോടും സ്കൂൾ മാനേജ്മെന്റിന്റും, Delicia Catering-ഉം നന്ദി രേഖപ്പെടുത്തി.

Share this news

Leave a Reply