അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് നോർവീജിയൻ കമ്പനിയായ DNV

അയര്‍ലണ്ടില്‍ 200 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് നോര്‍വീജിയന്‍ എനര്‍ജി കണ്‍സള്‍ട്ടന്‍സി കമ്പനിയായ DNV. ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Enviroguide Consulting-യെ 2023 ജൂലൈയില്‍ DNV ഏറ്റെടുത്തിരുന്നു. നിലവില്‍ Enviroguide Consulting പൂര്‍ണ്ണമായും DNV ആയി മാറുകയും, രാജ്യത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയും ചെയ്യുകയാണ്.

ആഗോളമായി 100,000-ലധികം കമ്പനികള്‍ക്ക് കണ്‍സള്‍ട്ടന്‍സി, അഷ്വറന്‍സ് സര്‍വീസുകള്‍ DNV നല്‍കിവരുന്നുണ്ട്. 15,000 പേരാണ് കമ്പനിക്കായി ജോലി ചെയ്യുന്നത്. സമുദ്രത്തിലെ സുരക്ഷ, ഊര്‍ജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട ഉപദേശം, സപ്ലൈ ചെയിനുകള്‍ സര്‍ട്ടിഫൈ ചെയ്യുക, ഭക്ഷ്യസുരക്ഷ, രോഗീപരിചരണം, സൈബര്‍ സുരക്ഷ മുതലായ മേഖലയിലെല്ലാം കമ്പനി സേവനം നല്‍കുന്നുണ്ട്.

Enviroguide Consulting-യെ പൂര്‍ണ്ണമായും DNV-യാക്കി മാറ്റുന്നതോടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200 പേര്‍ക്ക് അയര്‍ലണ്ടില്‍ ജോലി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതില്‍ 80 എണ്ണം കോര്‍ക്കിലായിരിക്കും. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീറിങ്, എക്കോളജി ആന്‍ഡ് ബയോഡൈവേഴ്‌സിറ്റി, റിസ്‌ക് അഡൈ്വസറി ആന്‍ഡ് എനര്‍ജി കണ്‍സള്‍ട്ടിങ് എന്നീ മേഖലകളിലായിരിക്കും തൊഴിലവസരങ്ങള്‍.

Share this news

Leave a Reply