അടുത്ത മൂന്ന് വർഷത്തിനിടെ 300 പേർക്ക് ജോലി നൽകാൻ Electricity Supply Board (ESB); കാത്തിരിക്കുന്നത് വമ്പൻ അവസരം

അയര്‍ലണ്ടില്‍ അടുത്ത മൂന്ന് വര്‍ഷത്തിനിടെ 300 പേര്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് Electricity Supply Board (ESB). ഹ്യൂമന്‍ റിസോഴ്‌സസ് മുതല്‍ മറൈന്‍ ബയോളജി വരെ വിവിധ തസ്തികകളിലാകും ജോലി. 2040-ഓടെ സീറോ എമിഷന്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് വമ്പന്‍ റിക്രൂട്ടിങ് നടത്താനുള്ള ESB-യുടെ തീരുമാനം. ഗ്രാജ്വേറ്റുകള്‍, അപ്രന്റിസുകള്‍, ട്രെയിനികള്‍ എന്നിവര്‍ക്കെല്ലാം അവസരമുണ്ടാകും. കമ്പനി പൂര്‍ണ്ണമായും കാര്‍ബണ്‍ മുക്തമാക്കണമെങ്കില്‍ അടിസ്ഥാനസൗകര്യം അടക്കമുള്ള കാര്യങ്ങളില്‍ കാതലായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ESB വ്യക്തമാക്കി. Finance, IT, HR, engineering, … Read more

അയർലണ്ടിൽ 370 സ്ഥിരജോലികൾ സൃഷ്ടിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ Merck

അയര്‍ലണ്ടില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി 440 മില്യണ്‍ യൂറോ നിക്ഷേപം നടത്തി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ Merck. ഇതുവഴി 370 പേര്‍ക്ക് പുതുതായി ജോലി നല്‍കുമെന്നും കമ്പനി അറിയിച്ചു. മെംബ്രേന്‍, ഫില്‍ട്രേഷന്‍ നിര്‍മ്മാണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ജര്‍മ്മന്‍ കമ്പനിയായ Merck-ന്റെ പ്രധാന നീക്കം. Carrigtwohill-ല്‍ മെംബ്രേന്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാനും, Blarney Business Park-ല്‍ പുതിയ നിര്‍മ്മാണകേന്ദ്രം സ്ഥാപിക്കാനും ഈ തുക ചെലവിടും. 2027 അവസാനത്തോടെ 370 സ്ഥിരജോലികളാണ് ഇതുവഴി സാധ്യമാക്കുക. അയര്‍ലണ്ടില്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ എത്രമാത്രം സൗകര്യം … Read more

ഷാനൺ എയർപോർട്ടിൽ പുതിയ മെയിന്റനൻസ് കേന്ദ്രം തുറന്ന് Ryanair; 200 പേർക്ക് ജോലി നൽകും

ഷാനണ്‍ എര്‍പോര്‍ട്ടില്‍ വമ്പന്‍ മെയിന്റനന്‍സ് കേന്ദ്രം തുറന്നതിലൂടെ 200 പേര്‍ക്ക് ജോലി നല്‍കാന്‍ ഐറിഷ് വിമാനക്കമ്പനിയായ Ryanair. 10 മില്യണ്‍ യൂറോ മുടക്കി നിര്‍മ്മിച്ച കേന്ദ്രം ബുധനാഴ്ചയാണ് പ്രവര്‍ത്തനത്തിനായി തുറന്നത്. എഞ്ചിനീയര്‍മാര്‍, മെക്കാനിക്കുകള്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്കടക്കം ഇവിടെ ജോലി ഒഴിവുണ്ട്. 2026-ഓടെ കമ്പനിയിലെ വിമാനങ്ങളുടെ എണ്ണം 600 ആക്കി ഉയര്‍ത്താനാണ് Ryanair-ന്റെ പദ്ധതി. ഷാനണ്‍ എയര്‍പോര്‍ട്ടിലെ മെയിന്റന്‍സ് കേന്ദ്രം അതിന് ഉപോദ്ബലകമായി പ്രവര്‍ത്തിക്കും. ഷാനണ്‍ എയര്‍പോര്‍ട്ടിന്റെ ഭാവിയിലെ വളര്‍ച്ച കൂടി മുന്‍കൂട്ടിക്കണ്ടാണ് Ryanair ഇവിടെ നിക്ഷേപം … Read more

കോവിഡ് കാലത്ത് റെക്കോർഡ് വിൽപ്പന; അയർലണ്ടിൽ പുതുതായി 18 സ്റ്റോറുകൾ തുറക്കാൻ Centra; 430 പേർക്ക് ജോലി നൽകും

2021-ല്‍ മികച്ച നേട്ടം കൊയ്തതോടെ അയര്‍ലണ്ടിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ റീട്ടെയില്‍ സ്റ്റോറായ Centra. പോയ വര്‍ഷം റെക്കോര്‍ഡ് 1.98 ബില്യണ്‍ വരുമാനമാണ് കമ്പനി നേടിയത്. വാര്‍ഷിക വളര്‍ച്ച 2.5 ശതമാനമായി ഉയരുകയും ചെയ്തു. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് കണ്‍വീനിയന്റ് മീല്‍, ട്രീറ്റ് എന്നിവയ്ക്ക് ഏറെ ഡിമാന്‍ഡ് വന്നതായി കമ്പനി പറയുന്നു. കമ്പനി നിര്‍മ്മിക്കുന്ന ബ്രാന്‍ഡായ Moo’d Ice cream-നും ഏറെ ആവശ്യക്കാരുണ്ടായി. 10 മില്യണ്‍ യൂറോയുടെ ഐസ്‌ക്രീമാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. 2020-നെ അപേക്ഷിച്ച് 52% അധികമാണിത്. … Read more

സിറ്റി വെസ്റ്റിൽ ആരംഭിക്കുന്ന മൾട്ടി നാഷണൽ റസ്റ്ററന്റിലേയ്ക്ക് വിവിധ തസ്തികകളിൽ ജോലിക്കാരെ തേടുന്നു

പ്രമുഖ മള്‍ട്ടി നാഷണല്‍ റസ്റ്ററന്റ് കമ്പനി സിറ്റി വെസ്റ്റില്‍ പുതുതായി ആരംഭിക്കുന്ന റസ്റ്ററന്റിലേയ്ക്ക് ജോലിക്കാരെ തേടുന്നു. താഴെ പറയുന്ന പൊസിഷനുകളിലാണ് ഒഴിവുകള്‍:ഹെഡ് ഷെഫ്ഷെഫുകള്‍കൗണ്ടര്‍ സ്റ്റാഫ്പാക്കിങ് സ്റ്റാഫ്മാനേജര്‍ഡ്രൈവര്‍മാര്‍ ജോലിയുടെ സ്വഭാവം:ഫുള്‍ ടൈം/പാര്‍ട്ട് ടൈം ജോലി ലഭ്യമാണ്.ഫ്‌ളെക്‌സിബിളായ സമയങ്ങളില്‍ ജോലി ചെയ്യാം.മാസം തോറും ബോണസ് ലഭിക്കും.മണിക്കൂര്‍ കണക്കില്‍ പ്രീമിയം സാലറി.ജോലിക്കായി ബൈക്ക് നല്‍കുന്നതാണ്.ജോലിക്ക് മുമ്പായി നാല് ആഴ്ചത്തെ ട്രെയിനിങ്.മുന്‍പരിചയം ഇല്ലാത്തവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0868461214

സ്ലൈഗോയിൽ 100 പേർക്ക് കൂടി ജോലി നൽകാൻ മെഡിക്കൽ ഉപകരണ നിർമ്മാണ കമ്പനിയായ Arrotek

സ്ലൈഗോയില്‍ 100 പേര്‍ക്ക് കൂടി ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി മെഡിക്കല്‍ ഉപകരണ നിര്‍മ്മാണക്കമ്പനിയായ Arrotek. 20,000 സ്‌ക്വയര്‍ഫീറ്റില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എക്സ്റ്റന്‍ഷന്‍ നിര്‍മ്മിക്കാനായി കമ്പനിക്ക് ഈയിടെ പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ചിരുന്നു. നിലവില്‍ സ്ലൈഗോയിലെ Finisklin Business park-ലുള്ള Medtech cluster-ല്‍ 50,000 സ്‌ക്വയര്‍ഫീറ്റില്‍ കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. Design engineers, project managers, quality, production, finance, customer service, administration എന്നിങ്ങനെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലാകും പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടുക. 2005-ലാണ് Arrotek സ്ഥാപിതമായത്. Cleanroom, braiding, coiling, … Read more

ലിമറിക്കിൽ 80 പേർക്ക് ജോലി നൽകാൻ ഹെൽത്ത് സർവീസ് കമ്പനിയായ Legato Health Technologies

പ്രമുഖ ഹെല്‍ത്ത് സര്‍വീസ് കമ്പനിയായ Legato Health Technologies, ലിമറിക്കില്‍ 80 പേര്‍ക്ക് കൂടി ജോലി നല്‍കാനൊരുങ്ങുന്നു. ഇതോടെ അടുത്ത വര്‍ഷം വേനല്‍ക്കാലത്തോടെ 200 പേര്‍ക്ക് കൂടി കമ്പനിയില്‍ ജോലി ലഭിക്കും. കഴിഞ്ഞ സെപ്റ്റംബറിലാണ് Legato Health Technologies അയര്‍ലണ്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 120 പേരെ ജോലിക്കെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ലിമറിക്കിലെ നാഷണല്‍ ടെക്‌നോളജി പാര്‍ക്കിലുള്ള തങ്ങളുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലാണ് കമ്പനി 80 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. ആരോഗ്യമേഖലയെ മുന്നോട്ട് നയിക്കുന്ന തരത്തില്‍ ശാസ്ത്രസാങ്കേതികവിദ്യയും, എഞ്ചിനീയറിങ്ങും … Read more

Audi Centre-ൽ ജോലിക്കാരാകാം; റിക്രൂട്ട്മെന്റ് മെയ് 11-ന് ഡബ്ലിനിൽ

അയര്‍ലണ്ടിലെ പ്രശസ്ത വാഹന ഡീലര്‍മാരായ Audi Centre-ല്‍ ജോലിക്കാരാകാന്‍ അവസരം. കമ്പനിയുടെ പുതിയ റിക്രൂട്ട്‌മെന്റ് കാംപെയിന്‍ മെയ് 11 വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ഡബ്ലിനിലെ Sandyford-ലുള്ള ഷോറൂമില്‍ നടത്തപ്പെടുന്നു. Sales Executives, Service Advisors, Showroom Hosts, Vehicle Coordinator എന്നീ തസ്തികകളിലാണ് നിയമനം. അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി:https://www.eventbrite.ie/e/audi-centre-recruitment-evening-tickets-323838117527

Grace Healthcare Ireland-ന്റെ പ്രത്യേക റിക്രൂട്മെന്റ് ഏപ്രിൽ 29-ന് ഡബ്ലിനിൽ; നഴ്സ് മാനേജർ, സ്റ്റാഫ് നഴ്സ്, ഹെൽത്ത് കെയർ അസിസ്റ്റന്റ് തുടങ്ങി നിരവധി ഒഴിവുകൾ

Grace Healthcare Ireland-ന്റെ പ്രത്യേക റിക്രൂട്ട്‌മെന്റ് ഏപ്രില്‍ 29-ന് വൈകിട്ട് 4 മണിമുതല്‍ 7 മണിവരെ ഡബ്ലിനില്‍ നടത്തപ്പെടുന്നു. ലൊക്കേഷന്‍: Tara Winthrop Private Clinic, Nevinstown Lane, Swords, Co. Dublin eir code K67 HH57. നേരത്തെ അപ്പോയിന്റ്‌മെന്റ് എടുക്കേണ്ട ആവശ്യമില്ലെന്നും, തങ്ങളുടെ CV, cover letter എന്നിവയുമായി നേരിട്ട് വന്നാല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്നും സംഘാടകര്‍ അറിയിച്ചു. Clinical Nurse Manager, Staff Nurse, Healthcare Assistants, Chef, Kitchen Assistants, Housekeepers എന്നീ … Read more

ഗോൾവേയിൽ 100 മില്യൺ യൂറോയുടെ വിപുലീകരണം നടത്താൻ Boston Scientific; 300 പേർക്ക് ജോലി നൽകും

ഗോള്‍വേയിലെ തങ്ങളുടെ ക്യാംപസില്‍ 100 മില്യണ്‍ യൂറോ മുടക്കി 300 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനിയായ Boston Scientific. Ballybrit ക്യാംപസില്‍ നിലവിലുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുമെന്നാണ് കമ്പനി അറിയിക്കുന്നത്. നിലവിലെ ഫാക്ടറി കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള നടപടികള്‍ കമ്പനി ഈയിടെ കൈക്കൊണ്ടിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഗോള്‍വേയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി, വര്‍ഷം 40 ലക്ഷത്തിലേറെ മെഡിക്കല്‍ ഉപകരണങ്ങളാണ് ലോകമെമ്പാടും കയറ്റിയയ്ക്കുന്നത്. ഹാര്‍ട്ട് സ്റ്റെന്റ്‌സ്, … Read more