അയർലണ്ടിലെ ആശുപത്രികളിൽ ഇന്ന് രാവിലെ ട്രോളികളിൽ ചികിത്സ തേടുന്നത് 440 രോഗികൾ; കണക്ക് പുറത്തുവിട്ട് INMO

അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യതയുടെ പ്രതിഫലനമായി Irish Nurses and Midwives Organisation (INMO)-ന്റെ പുതിയ കണക്കുകള്‍. ഇന്ന് രാവിലെ (തിങ്കള്‍) സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 440 രോഗികളാണ് വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ചികിത്സയ്ക്ക് കാത്തിരിക്കുന്നത്. ഇതില്‍ 286 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്.

75 രോഗികളാണ് University Hospital Limerick-ല്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. Letterkenny University Hospital-ല്‍ 40 രോഗികള്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളില്‍ ചികിത്സ തേടുമ്പോള്‍ Mayo University Hospital, St Vincent’s University Hospital എന്നിവിടങ്ങളിലെ രോഗികള്‍ 28 വീതമാണ്.

Share this news

Leave a Reply