അയർലണ്ടിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ആശുപത്രി UHL; ജീവനക്കാരെ നിയമിക്കാൻ ഫണ്ട് നൽകിയിരുന്നുവെന്ന് പ്രധാനമന്ത്രി

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ രോഗികളുടെ തിരക്ക് അനുഭവപ്പെടുന്ന ആശുപത്രി University Hospital Limerick (UHL). Irish Nurse and Midwives Organisation (INMO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് (ഏപ്രില്‍ 25) രാവിലെ UHL-ല്‍ 82 രോഗികളാണ് ചികിത്സയ്ക്ക് ബെഡ്ഡ് കിട്ടാതെ ട്രോളികളിലും മറ്റുമായി ചികിത്സ തേടുന്നത്. 43 പേര്‍ ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടുന്ന University Hospital Galway ആണ് രണ്ടാം സ്ഥാനത്ത്. St Vincent’s University Hospital- 39, Cork University Hospital- 31, … Read more

അയർലണ്ടിലെ നഴ്‌സുമാർ ജോലി ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ: INMO

HSE-യിലേയ്ക്ക് പുതുതായി ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തിവച്ചതിനെതിരെ The Irish Nurses and Midwives Organisation (INMO). കഴിഞ്ഞ വര്‍ഷമാണ് അനിശ്ചിതകാലത്തേയ്ക്ക് പുതിയ നിയമനങ്ങള്‍ വേണ്ടെന്ന് HSE തീരുമാനമെടുത്തത്. 2023-ല്‍ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തുന്ന രോഗികളുടെ എണ്ണം 13% വര്‍ദ്ധിച്ചതായി HSE ഈയിടെ സമ്മതിച്ചിരുന്നു. ഇന്നലത്തെ കണക്കനുസരിച്ച് ആശുപത്രികളില്‍ ബെഡ് ലഭിക്കാതെ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം 452 ആണ്. നിലവിലെ അമിതമായ തിരക്ക് കാരണം രോഗികളുടെയും മറ്റും ഭാഗത്ത് നിന്നുണ്ടാകുന്ന … Read more

അയർലണ്ടിലെ ആശുപത്രികളിൽ തീരാതെ ദുരിതം; ബെഡ് ലഭിക്കാതെ ചികിത്സ തേടുന്നത് 530 പേർ

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയ്ക്കായി രോഗികള്‍ ട്രോളികളിലും മറ്റും കഴിയേണ്ടി വരുന്ന ദുരവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ആവശ്യത്തിന് കട്ടിലുകള്‍ ഇല്ലാത്തത് കാരണം നിലവില്‍ 530 പേര്‍ വിവിധ ആശുപത്രികളിലായി ട്രോളികളില്‍ ചികിത്സ തേടുകയാണെന്ന് Irish Nurses and Midwives Organisation (INMO) ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയില്‍ University Hospital Limerick-ലെ സ്ഥിതിയാണ് ഏറ്റവും മോശം. 121 രോഗികളാണ് ഇവിടെ ട്രോളികളില്‍ ചികിത്സ തേടിക്കൊണ്ടിരിക്കുന്നത്. Cork University Hospital-ല്‍ 71 പേരും, University Hospital Galway-യിലും, … Read more

അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ കാത്തിരിക്കുന്നത് 500-ലേറെ പേർ; ഏറ്റവുമധികം UHL-ൽ

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ട്രോളികളില്‍ ചികിത്സ കാത്തുകഴിയുന്ന രോഗികളുടെ എണ്ണം 504 ആണെന്ന് Irish Nurses and Midwives Organisation (INMO). വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് വീണ്ടും University Hospital Limerick (UHL)-ലാണ്- 96. രണ്ടാം സ്ഥാനത്ത് Cork University Hospital ആണ്- 66. 55 രോഗികള്‍ ട്രോളികളില്‍ കഴിയുന്ന University Hospital Galway ആണ് മൂന്നാം സ്ഥാനത്ത്. അതേസമയം കൃത്യമായ സമയങ്ങളില്‍ രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് തിരക്ക് കുറയാന്‍ … Read more

ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) ഇന്റർനാഷണൽ നഴ്സസ് സെക്ഷൻ ഇരുപതാം വാർഷികം ആഘോഷിച്ചു

അയർലണ്ടിലെ നഴ്‌സസിന്റെയും മിഡ്‌വൈവ്സിന്റെയും ഏക സംഘടനയായ INMO-യുടെ ഇൻറർനാഷണൽ നഴ്സസ് വിഭാഗം ഇരുപതു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ആഘോഷ പരിപാടികളും നഴ്സിംഗ് കോൺഫറൻസും സംഘടിപ്പിച്ചു . വിദേശ രാജ്യങ്ങളിൽ നിന്നും ജോലിക്കെത്തുന്നവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹാരം കണ്ടെത്തുന്നതിനുമായി 2003-ൽ ആണ് INMO ഇന്റർനാഷണൽ നഴ്‌സസ് വിങ് രൂപീകൃതമായത് . അയർലണ്ടിൽ ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാർക്ക് കുടുംബത്തെ കൂടെ കൊണ്ട് വരുവാനുള്ള അനുവാദം, അവരുടെ സ്പൗസിനു അയർലണ്ടിൽ ജോലി ചെയ്യാനുള്ള അനുവാദം എന്നിവ നേടിയെടുത്തതും പ്രസ്തുത സെക്ഷന്റെ … Read more

അയർലണ്ടിൽ ബെഡ് ലഭിക്കാതെ ട്രോളികളിൽ കഴിയുന്നത് 484 രോഗികൾ; ഏറ്റവുമധികം പേർ University Hospital Limerick-ൽ

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ചികിത്സയ്ക്ക് ബെഡ് ലഭിക്കാതെ ട്രോളികളില്‍ കഴിയുന്ന രോഗികളുടെ എണ്ണം 484 എന്ന് Irish Nurses Midwives Organisations (INMO). സംഘടനയുടെ Trolley Watch വിഭാഗമാണ് വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ബെഡ്ഡിന് കാത്തിരിക്കുന്നവരില്‍ 349 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് രോഗികളാണ്. ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് University Hospital Limerick-ലാണ്- 91. ഇതില്‍ 43 പേരാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് രോഗികള്‍. University Hospital Galway-ല്‍ ബെഡ് ലഭിക്കാതെ ചികിത്സ കാത്ത് കഴിയുന്നത് … Read more

അയർലണ്ടിൽ പുതിയ നിയമനങ്ങൾ നിർത്തിവയ്ക്കാൻ HSE; നഴ്‌സുമാർ സമരത്തിലേക്ക്

പുതിയ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുന്നത് നിര്‍ത്തിവയ്ക്കാനുള്ള (recruitment freeze) HSE തീരുമാനത്തിനെതിരെ സമരം ചെയ്‌തേക്കുമെന്ന സൂചനയുമായി Irish Nurses and Midwives Organisation (INMO). നേരത്തെ തീരുമാനിച്ചതിലുമധികം പേരെ ഈ വര്‍ഷം റിക്രൂട്ട് ചെയ്തതായും, അടുത്ത വര്‍ഷം വരെ പുതിയ തൊഴിലാളികളെ നിയമിക്കേണ്ടെന്നും HSE പ്രഖ്യാപിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് INMO സമരനടപടികളെപ്പറ്റി ആലോചിക്കുന്നത്. ഈ വര്‍ഷം 1,400 പേരെ നിയമിക്കാനായിരുന്നു HSE-ക്ക് ഫണ്ട് ലഭിച്ചത്. എന്നാല്‍ 1,650 പേരെ പുതുതായി നിയമിച്ചു. അതിനാല്‍ തല്‍ക്കാലത്തേയ്ക്ക് പുതിയ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ … Read more

ഫാമിലി വിസ നിഷേധം – മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നേതൃത്വത്തിൽ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർ ഐറിഷ് പാർലമെന്റിന്റെ മുന്നിൽ സമാധാനപരമായി ഒത്തുചേരുന്നു

ജനറൽ വർക്ക് പെർമിറ്റിൽ അയർലണ്ടിൽ ജോലിക്കെത്തിയ ആയിരക്കണക്കിന് ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർക്ക് അവരുടെ പങ്കാളികളെയോ മക്കളെയോ അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത വളരെ ദുഖകരമായ സാഹചര്യമാണ് നിലവിലുള്ളത്. മൈഗ്രന്റ്‌ നഴ്സസ് അയർലണ്ട് ഈ വിഷയം ഒന്നിലധികം പാർലമെന്റ് അംഗങ്ങളെകൊണ്ട് പാർലമെന്റിൽ ചോദ്യമായി ഉന്നയിക്കുകയും അതുവഴി ഈ വിഷയം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൂടാതെ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ ഇക്കഴിഞ്ഞ മെയ് ഒൻപതാം തിയ്യതി പാർലമെന്റിന്റെ എ വി ഹാളിൽ നിരവധി പാർലമെന്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ … Read more

സ്ഥിരം പല്ലവി കേട്ടു മടുത്തു; ഈ ശീതകാലവും അയർലണ്ടിലെ നഴ്‌സുമാർക്ക് ദുരിതകാലം

അയര്‍ലണ്ടിലെ നഴ്‌സുമാരും, മിഡ്‌വൈഫുമാരും ഈ വരുന്ന ശീതകാലത്തും അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടിവരുമെന്ന ആശങ്ക പങ്കുവച്ച് Irish Nurses and Midwives Organisation (INMO). World Patient Safety Day-മായി ബന്ധപ്പെട്ട് യൂണിയന്‍ നടത്തിയ പ്രസ്താവനയില്‍, സെപ്റ്റംബര്‍ ഇതുവരെ 100 കുട്ടികളടക്കം 5,210 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി കിടക്കാന്‍ ബെഡ്ഡ് ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും ചൂണ്ടിക്കാട്ടി. ആശുപത്രിയിലെ അമിതമായ തിരക്ക് രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിന് തടസം സൃഷ്ടിക്കുമെന്ന കാര്യം കാലങ്ങളായി തങ്ങള്‍ പറയുന്നതാണെന്നും, എന്നാല്‍ പരിഹാരാമാകാതെ … Read more

നഴ്‌സുമാർ ഇത്രയും അനുഭവിക്കണോ? അയർലണ്ടിൽ മൂന്ന് മാസത്തിനിടെ നഴ്‌സുമാർക്ക് നേരെ നടന്നത് 848 അക്രമങ്ങൾ

2023-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും നേരെ നടന്നത് 848 അക്രമങ്ങളെന്ന് Irish Nurses and Midwives Organisation (INMO). ഇതില്‍ 62% സംഭവങ്ങളും ഈ മൂന്ന് മാസങ്ങള്‍ക്കിടെ തന്നെ HSE-ക്ക് റിപ്പോര്‍ട്ട് ചെയ്തതായും സംഘടന അറിയിച്ചു. ഇത്രയും അക്രമങ്ങള്‍ വേറെ ഒരു തൊഴില്‍മേഖലയിലുളളവര്‍ക്ക് നേരെയും നടക്കുന്നില്ലെന്നും, ഇത് ഒട്ടും സ്വീകാര്യമല്ലെന്നും INMO ജനറല്‍ സെക്രട്ടറി Phil Ni Sheaghdha പറഞ്ഞു. ആശുപത്രികളിലെ അനിയന്ത്രിതമായ തിരക്ക് ഇത്തം അക്രമങ്ങള്‍ക്ക് വഴിമരുന്നാകുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം … Read more