ഡബ്ലിൻ നഗരത്തിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ വരുന്നു; പാർലമെന്റ് സ്ട്രീറ്റിൽ വാഹനങ്ങൾക്ക് വിലക്ക്, Westland Row-യിലും നിയന്ത്രണം

ഡബ്ലിന്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സിറ്റി കൗണ്‍സില്‍. വരുന്ന വേനല്‍ക്കാലം മുതല്‍ നഗരത്തിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ വാഹനങ്ങള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തും. Westland Row-യില്‍ സ്വകാര്യ കാറുകള്‍ക്കും നിയന്ത്രണങ്ങളുണ്ടാകും.

ഓഗസ്റ്റ് 2024 മുതല്‍ നടപ്പിലാക്കി വരുന്ന ഡബ്ലിന്‍ സിറ്റി ട്രാന്‍സ്‌പോര്‍ട്ട് പ്ലാന്‍ പ്രകാരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ക്ക് നിരോധനവും, നിയന്ത്രണവുമുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നിയന്ത്രണങ്ങള്‍. ആറ് മാസം മുമ്പ് പദ്ധതി നടപ്പിലാക്കിയതിന് ശേഷം നഗരത്തിലെ ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവുണ്ടായതായാണ് സിറ്റി കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം Capel Street-മായി ബന്ധിപ്പിക്കുന്ന Grattan Bridge-ല്‍ രണ്ട് വശത്തേയ്ക്കും പുതുതായി സൈക്കിള്‍ യാത്രയും അനുവദിക്കും.

Westland Row-യില്‍ 10 ആഴ്ചയോളമെടുത്തുള്ള നവീകരണജോലികള്‍ കഴിഞ്ഞാല്‍ ഇടത് വശത്തേയ്ക്ക് തിരിയാന്‍ കാറുകള്‍ക്ക് അനുവാദമുണ്ടാകില്ല. ഇവിടെ നിന്നും പൊതുഗതാഗതസംവിധാനങ്ങള്‍, സൈക്കിളുകള്‍ എന്നിവയ്ക്ക് മാത്രമേ ഇടത് ടേണ്‍ എടുക്കാന്‍ സാധിക്കൂ. Westland Row-യില്‍ നിന്നും Pearse Street-ലെ Ringsend-ലേയ്ക്ക് പുതിയ റൈറ്റ് ടേണ്‍ നിര്‍മ്മിക്കുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: