അയർലണ്ടിൽ ഈ വർഷം ഇതുവരെയുള്ള ഏറ്റവും ചൂടേറിയ ദിനം നാളെ; അന്തരീക്ഷ താപനില 21 ഡിഗ്രി തൊടും

അയർലണ്ടിൽ ഏതാനും ദിവസം കൂടി ചൂടേറിയ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് (ബുധൻ) താപനില 20 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും വകുപ്പ് അറിയിച്ചു.

അതേസമയം നാളെ ഈ വർഷം ഇതുവരെ ഉണ്ടായതിൽ ഏറ്റവും ചൂടേറിയ ദിവസം ആയിരിക്കും. പകൽ 21 ഡിഗ്രി വരെ അന്തരീക്ഷ താപനില ഉയരും.

എന്നിരുന്നാലും ശനിയാഴ്ചയോടെ രാജ്യത്ത് വീണ്ടും കാലാവസ്ഥ മാറും. ശനി രാവിലെ പലയിടത്തും മൂടൽ മഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കുമെങ്കിലും ആകാശം മേഘാവൃതമായിരിക്കും. പിന്നീട് പലയിടത്തും ചാറ്റൽ മഴയും പെയ്യും. 12 ഡിഗ്രി വരെയാകും ഉയർന്ന താപനില.

ഞായറാഴ്ച തണുപ്പ് വീണ്ടും വർധിക്കും. പരമാവധി 11 ഡിഗ്രി വരെയാകും താപനില.

Share this news

Leave a Reply