അയര്‍ലണ്ടിന്റെ കിഴക്കന്‍ തീരപ്രദേശങ്ങളിലുള്ള അഞ്ച് കൗണ്ടികളില്‍ കനത്ത മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ വാണിങ് നല്‍കി അധികൃതര്‍. Louth, Meath, Dublin, Wicklow, Wexford എന്നീ കൗണ്ടികളില്‍ ഇന്ന് (ചൊവ്വ) രാത്രി 9 മണി മുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെയാണ് വാണിങ്. അതിശക്തമായ മഴയെ തുടര്‍ന്ന് ഇവിടങ്ങളില്‍ മിന്നല്‍പ്രളയം ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം രാജ്യത്ത് ഏതാനും ദിവസം നല്ല വെയില്‍ ലഭിച്ചതിന് പിന്നാലെ ഈയാഴ്ച മഴയും തണുപ്പുമായി കാലാവസ്ഥ മാറി മറിയുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് രാത്രി താപനില മൈനസ് 1 വരെ താഴുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.