Co Mayo-യില്‍ പുതുതായി നിര്‍മ്മിക്കുന്ന ഹോട്ടലില്‍ 170 ജോലി ഒഴിവുകള്‍. Westport Estate-ല്‍ നിര്‍മ്മിക്കുന്ന The Grace ഹോട്ടല്‍ 2026-ഓടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷ.
300 വര്‍ഷം പഴക്കമുള്ള Westport House-ല്‍ നിന്നും നടക്കാവുന്ന ദൂരത്തിലാണ് The Grace Hotel നിര്‍മ്മിക്കുന്നത്. 430 ഏക്കറുള്ള Westport Estate-ല്‍ നിര്‍മ്മിക്കുന്ന ലക്ഷ്വറി ഹോട്ടലില്‍ സീസണല്‍ ഭക്ഷണങ്ങള്‍, പ്രാദേശിക രുചികള്‍ എന്നവയെല്ലാം ലഭ്യമാകും. ഒപ്പം സ്പായും ഉണ്ടാകും. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വിവാഹാഘോഷങ്ങള്‍ നടത്താനുള്ള സൗകര്യവുമുണ്ടാകും.
2026-ലെ വസന്തകാലത്തോടെ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് The Grace ജനറല്‍ മാനേജര്‍ Ciaran Reidy പറഞ്ഞു. 129 റൂമുകളാണ് ഹോട്ടലില്‍ ഉണ്ടാകുക.
വെബ്‌സൈറ്റ്: https://www.thegrace.ie/contact/