ശക്തമായ മഴ പ്രതീക്ഷിക്കുന്ന കോര്‍ക്ക്, കെറി കൗണ്ടികള്‍ക്ക് യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (വ്യാഴം) രാത്രി 11 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് മുന്നറിയിപ്പ്.
ഇടയ്ക്കിടെ പെയ്യുന്ന മഴ പിന്നീട് ശക്തമാകുമെന്നും, പ്രാദേശികമായ വെള്ളപ്പൊക്കത്തിന് കാരണമാകാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
ഏതാനും ദിവസം നീണ്ട തെളിഞ്ഞ ദിനങ്ങള്‍ക്ക് ശേഷം രാജ്യത്ത് വരും ദിവസങ്ങളില്‍ മഴയും തണുപ്പും അനുഭവപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.