അയര്‍ലണ്ടില്‍ വച്ച് നിര്യാതനായ മലയാളി വിജയകുമാര്‍ പി നാരായണന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനും, സംസ്‌കാരച്ചടങ്ങുകള്‍ക്കുമായി ധനസമാഹരണമാരംഭിച്ചു. ഇദ്ദേഹത്തിന്റെ സുഹൃത്തായ യദുകൃഷ്ണന്‍ ജയകുമാര്‍ ആണ് GoFundMe വഴി ധനസമാഹരണ കാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്.
ഒന്നരവര്‍ഷം മുമ്പ് അയര്‍ലണ്ടിലെത്തിയ വിജയകുമാര്‍, Eirebus Ltd-ന് വേണ്ടിയാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ഭാര്യയും കൗമാരപ്രായം മാത്രമെത്തിയ രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു വിജയകുമാര്‍.
അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനായി എല്ലാവരും കഴിയുന്നത് ചെയ്യണമെന്നും, അഥവാ പണമായി നല്‍കാന്‍ കഴിയാത്തവര്‍ കാംപെയിന്‍ ലിങ്ക് ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേയ്ക്ക് എത്തിക്കാന്‍ ശ്രമിക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്. 35,000 യൂറോയാണ് സമാഹരിക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ 7,700 യൂറോയോളം മാത്രമേ ഇപ്പോള്‍ ലഭിച്ചിട്ടുള്ളൂ.
സഹായം നല്‍കാനായി: https://gofund.me/999bfcaa