കാരിക്കൻസൂർ , ടിപ്പററി , അയർലണ്ട്: അയർലണ്ടിലെ മലയാളികളുടെ ആദ്യ സ്വന്തം ദേവാലയമായ സെൻറ് കുര്യാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓ വി ബി എസിന് ആരംഭം കുറിച്ചു. “വിശുദ്ധിയിൽ നടക്കുക” (സങ്കീർത്തനങ്ങൾ 119: 9) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
ഏപ്രിൽ 25, 26, 27 തീയതികളിലായി നടത്തപ്പെടുന്ന ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസ്സുകൾക്ക് വികാരി ഫാ. നൈനാൻ പി കുരിയാക്കോസ് ,ഫാ. ഡോക്ടർ റിഞ്ചു പി കോശി
എന്നിവർ നേതൃത്വം നൽകുന്നു.
ഒ വി ബി എസ്സിൻറെ രണ്ടാംദിവസമായ ഏപ്രിൽ 26-ന് (ശനി ) പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയുമായ ഫാ. ഡോക്ടർ റിഞ്ചു പി കോശി , ‘ആരാധന ജീവിതവും ബന്ധങ്ങളിലെ വിശുദ്ധിയും’ എന്ന വിഷയത്തിൽ ക്ലാസ് നയിക്കുന്നു.
ദേവാലയത്തിൽ നടത്തപ്പെടുന്ന പരിപാടികളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
വികാരി ഫാ. നൈനാൻ പി കുര്യാക്കോസ് – 0877516463
ട്രസ്റ്റി ബിനു എൻ തോമസ് – 0876261088.
ഹെഡ് മിസ്ട്രസ് – രഞ്ജിനി കുര്യൻ -0892629682
സെക്രട്ടറി പ്രദീപ് ചാക്കോ – 0894406241.
ഒവിബിഎസ് കോർഡിനേറ്റർ ഷാജി മത്തായി – 0877477332