‘പുതുപ്പള്ളിതൻ പുണ്യമേ’ ഭക്തിഗാനം റിലീസ് ചെയ്തു

പുണ്യാളനിൽ അടിയുറച്ചു വിശ്വസിച്ച്, പ്രതിസന്ധികൾ ധീരമായി തരണം ചെയ്ത്, ജനമനസ്സുകളിൽ പുതുപുണ്യാളനായി മാറിയ ആ ധീരകഥയെ ആസ്പദമാക്കി,  ഐറിഷ് മലയാളിയും പത്രപ്രവർത്തകനുമായ കെ.ആർ അനിൽകുമാർ കുറിച്ച വരികൾക്ക്, എൻ.യു സഞ്ജയ് സംഗീതം നൽകി എലൈൻ അൽഫോൻസയുമായി ചേർന്ന് മനോഹരമായി ആലപിച്ചിരിക്കുന്ന ക്രിസ്തീയ ഭക്തിഗാനം ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മതിരുന്നാൾ ദിനത്തിൽ റിലീസ് ചെയ്തു. മായ സഞ്ജയും, അർപ്പിത സൈജുവുമാണ് എലൈനൊപ്പം കോറസ് പാടിയിരിക്കുന്നത്.

കെ.പി പ്രസാദിന്റെ സംവിധാനത്തിൽ “വിശ്വാസമാവട്ടെ ലഹരി” എന്നൊരു സന്ദേശം കൂടി നൽകുന്ന ഈ ആൽബത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ജയകൃഷ്ണൻ റെഡ് മൂവീസാണ് നിർവ്വഹിച്ചിരിക്കുന്നത്.

പുതുപ്പള്ളി പള്ളിയിൽ വച്ച് തന്നെ ചിത്രീകരിച്ചിരിക്കുന്ന ഈ ഭക്തിഗാന ആൽബത്തിൽ പ്രധാനമായും അഭിനയിച്ചിരിക്കുന്നത് മനു സ്കറിയായും, ദേവികയും, സോമശേഖരൻ നായരുമാണ്. ആർട്ട് & മേയ്ക്കപ്പ് അജിത് പുതുപ്പള്ളിയും, ക്യാമറാ അസ്സോസിയേറ്റ് പ്രീതീഷുമാണ്.

“പുതുപ്പള്ളിതൻ പുണ്യമേ ” എന്ന ഭക്തിഗാനം യൂട്യൂബിൽ കാണുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://youtu.be/QYvOLr7v_oM?si=AqIC9ciBk3fc_bNr

Share this news

Leave a Reply

%d bloggers like this: