തങ്ങളുടെ നോണ്‍ ഗ്രീന്‍ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളുടെ പലിശനിരക്ക് കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് AIB. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് ഇതുവഴി ഗുണമുണ്ടാകുക.
മെയ് 13 മുതല്‍ ഈ മോര്‍ട്ട്‌ഗേജുകളുടെ പലിശയില്‍ 0.75% വരെ കുറവുണ്ടാകുമെന്നാണ് AIB അറിയിച്ചിരിക്കുന്നത്. AIB, EBS, Haven എന്നിവിടങ്ങളില്‍ നിന്നെല്ലാം മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് ഇത് ബാധകമാണ്.
ബാങ്ക് ഓഫര്‍ ചെയ്യുന്ന രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റിലാണ് ഏറ്റവും വലിയ കുറവ് പ്രതിഫലിക്കുക. ഇത്തരം 300,000 യൂറോ മോര്‍ട്ട്‌ഗേജുകള്‍ക്ക് മാസം 125 യൂറോയോളം ഉപഭോക്താക്കള്‍ക്ക് തിരിച്ചടവില്‍ ലാഭിക്കാം.