ഡബ്ലിനിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 21 കിലോ ഹെറോയിൻ

ഡബ്ലിനില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. 21 കിലോഗ്രാം വരുന്ന ഹെറോയിനാണ് ഡബ്ലിനില്‍ നടത്തിയ ഓപ്പറേഷനിലൂടെ പിടിച്ചെടുത്തതെന്ന് ഗാര്‍ഡ വ്യക്തമാക്കി. ഇതിന് ഏകദേശം 3 മില്യണ്‍ യൂറോ വിപണി വില വരും.

Coolock പ്രദേശത്ത് ഒരു വാഹനം പരിശോധിച്ചതില്‍ നിന്നുമാണ് Garda National Drugs and Organised Crime Bureau വന്‍ അളവിലുള്ള മയക്കുമരുന്ന് പിടികൂടിയത്. സംഭവസ്ഥലത്ത് നിന്നും 30-ലേറെ പ്രായമുള്ള ഒരു പുരുഷനെയും, തുടരന്വേഷണത്തില്‍ 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

വളരെ മാരകമായ മയക്കുമരുന്നാണ് ഹെറോയിനെന്നും, നിരവധിപേരുടെ മരണത്തിനും, നാശത്തിനും കാരണമാകുന്ന ഹെറോയിന്‍ വിതരണവും വില്‍പ്പനയും നടത്തുന്ന കുറ്റവാളികളെ തടയാന്‍ ശ്രമം തുടരുമെന്നും Assistant Commissioner for Organised and Serious Crime വ്യക്തമാക്കി.

Share this news

Leave a Reply