ഡബ്ലിൻ: പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലണ്ടിലെ സൺഡേ സ്‌കൂൾ (MJSSA Ireland) കുട്ടികളുടെ ബാലകലോത്സവം മെയ് മാസം അഞ്ചാം തീയതി കൗണ്ടി കിൽക്കെനിയിലുള്ള സെന്റ് ബീക്കൺസ് നാഷണൽ സ്‌കൂളിൽ വച്ച് നടത്തപ്പെടുന്നു. അയർലണ്ടിലെ യാക്കോബായ സഭയുടെ വിവിധ ഇടവകകളിൽ നിന്നായി ഇരുന്നൂറ്റി അൻപതോളം കുട്ടികൾ പങ്കെടുക്കുന്ന ബാലകലോത്സവം, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോർ അലക്സന്ത്രയോസ് തിരുമേനി രാവിലെ 9.30-നു ഉത്‌ഘാടനം ചെയ്യും.
ബഹുമാനപ്പെട്ട വൈദികരും, MJSSA Ireland ഭാരവാഹികളും, സൺഡേ സ്‌കൂൾ പ്രിൻസിപ്പൽമാരും നേതൃത്വം നൽകുന്ന ബാലകലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി MJSSA Ireland സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.