കൗണ്ടി ലൂവിൽ ഗാർഡയെ വാൻ ഇടിച്ച് വീഴ്ത്തി; ഒരാൾ പിടിയിൽ

Co Louth- ൽ ഗാർഡ ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് വീഴ്ത്തിയ ആൾ പിടിയിൽ. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് Adree- യിലെ Clonmore Estate-ൽ റോഡരികിൽ പാർക്ക്‌ ചെയ്ത ഒരു വാൻ പരിശോധിക്കാൻ ചെന്ന ഗാർഡ ഉദ്യോഗസ്ഥന് നേരെ വാഹനം ഓടിച്ച് ഇടിച്ചു വീഴ്ത്തിയത്. തുടർന്ന് സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ദ്രോഗഡയിലെ Our Lady of Lourdes Hospital-ൽ പ്രവേശിപ്പിച്ചിരുന്നു.

 

സംഭവത്തിൽ അന്വേഷണം നടത്തിയ ഗാർഡ തിങ്കളാഴ്ചയാണ് 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്‌ ദൃക്സാക്ഷികളായവരോ , സിസിടിവി ഫുട്ടേജ് കൈവശം ഉള്ളവരോ അടുത്തുള്ള സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിക്കുന്നു:

Ardee Garda Station on 041 6871330

Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: