അയർലണ്ടിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹം രൂപീകൃതമായിട്ട് 17 വർഷങ്ങൾ പിന്നിടുന്ന വേളയിൽ ആദ്യ ദേശീയ കൺവൻഷന് വേദിയൊരുങ്ങുന്നു. ഒരു ചെറിയ സമൂഹമായി 2008 സെപ്റ്റംബർ 19-ന് ആദ്യമായി വിശുദ്ധ കുർബാന അർപ്പിച്ച് ഡബ്ലിനിൽ നിന്നും തുടങ്ങിയ സഭയുടെ കീഴിൽ ഇന്ന് മൂന്ന് Mass Centers-ഉം(Dublin, Cork, Galway ) ആറ് ഇടങ്ങളിലെ Area Prayer കൂട്ടായ്മകളും (Dublin, Cork, Galway, Waterford, Limerick, Clonmel) ഉണ്ട്. 93 വർഷങ്ങൾക്കു മുൻപ് മാർ ഇവാനിയോസ് പിതാവിന്റെ പാദസ്പർശനത്തിൽ തുടക്കം കുറിച്ച മിഷൻ എന്നും സഭാ നേതൃത്വം ഇതിനെ വിശേഷിപ്പിക്കുന്നു
2025 സെപ്റ്റംബർ 27-ന് Knock International Marian Pilgrim Centre-ല്‍ വച്ചാണ് സഭയുടെ ദേശീയ കൺവൻഷൻ നടക്കുക. വിശുദ്ധ കുര്‍ബാന, റോസാരി പ്രൊസഷന്‍, കുടുംബസംഗമം എന്നിവ കണ്‍വന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. അയർലണ്ടിലുള്ള നമ്മുടെ എല്ലാ മലങ്കര കുടുംബങ്ങളുടെയും കൂടിവരവായിട്ടാണ് ഈ വർഷം മുതൽ പരിപാടി ക്രമീകരിക്കുന്നത്. കണ്‍വന്‍ഷനിലേയ്ക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.